ബ്രോങ്ക്സ് ദേവാലയത്തിലെ ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങള്‍ അവിസ്മരണീയമായി
Monday, January 18, 2016 7:36 AM IST
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയത്തിലെ ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങള്‍, ജനുവരി ഒമ്പതിനു ശനിയാഴ്ച വൈകിട്ട് ദേവാലയ പാരീഷ് ഹാളില്‍ പ്രൌഢഭംഗിയായ സദസിന്റെ സാന്നിധ്യത്തില്‍ വൈവിധ്യങ്ങളാര്‍ന്ന കലാപരിപാടികളോടെ ആഘോഷിച്ചു.

ആഘോഷ പരിപാടികള്‍ സിഎംഐ സഭയുടെ യുഎസ്എ, കാനഡ കോ-ഓര്‍ഡിനേറ്റര്‍ ജനറല്‍ ഫാ. ഡേവി കാവുങ്കല്‍, വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, അസി. വികാരി. ഫാ. റോയിസന്‍ മേനോലിക്കല്‍, കൈക്കാരന്മാരായ ആന്റണി കൈതാരം, സണ്ണി കൊച്ചറക്കല്‍ എന്നിവര്‍ ചേര്‍ന്നു നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി ഫാ. ഡേവി കാവുങ്കല്‍ ക്രിസ്മസ് , പുതുവത്സര സന്ദേശം നല്‍കി. സെക്രട്ടറി ഷോളി കുമ്പിളുവേലി മുഖ്യാതിഥിയെ സദസിനു പരിചയപ്പെടുത്തി. ഫാ. ജോണ്‍ കോലഞ്ചേരി, സഖറിയാസ് ജോണ്‍, ഫാ. ജോണി ചെങ്ങളന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

തദവസരത്തില്‍, ഡിസംബര്‍ 20നു നടന്ന വാര്‍ഡ്തല ബൈബിള്‍ ക്വിസില്‍ ജേതാക്കളായ വാര്‍ഡുകാര്‍ക്ക് ട്രോഫികള്‍ നല്‍കി ആദരിച്ചു. സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കായി നടത്തിയ ബൈബിള്‍ ക്വിസ് വിജയികള്‍ക്കും ട്രോഫികളും സര്‍ട്ടിഫിക്കേറ്റുകളും വിതരണം ചെയ്തു. സിസിഡി പ്രന്‍സിപ്പാള്‍ സാബു ഉലുത്തുവാ, ജോര്‍ജ് കൊക്കാട്ട്, ഷാജി വെളളായിപ്പറമ്പില്‍, സിബിച്ചന്‍ മാമ്പിളളി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

തുടര്‍ന്നു കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച കലാപരിപാടികള്‍ ഏവരുടേയും പ്രശംസ പിടിച്ചു പറ്റി. സെലിബ്രേഷന്‍ കമ്മിറ്റി ചെയര്‍ പേഴ്സന്‍മാരായ ഡോ. ബിജി പുളിമൂട്ടില്‍, സ്വാഗതവും ചിന്നമ്മ പുതുപറമ്പില്‍ നന്ദിയും പറഞ്ഞു. ലീനാ ആലപ്പാട്ട് എംസിയായി ചടങ്ങുകള്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി