ചെറുകഥാകൃത്ത് സാംസി കൊടുമണ്ണിന്റെ നോവല്‍ പ്രകാശനം ചെയ്തു
Monday, January 18, 2016 7:36 AM IST
സാംസി കൊടുമണ്ണിന്റെ 'പ്രവാസികളുടെ ഒന്നാം പുസ്തകം' എന്ന ആദ്യ നോവലിന്റെ പ്രകാശനം 2016 ജനുവരി പത്താം തീയതി സെന്റ് ബഹനാന്‍സ് ഓര്‍ത്തഡോക്സ് വലിയ പള്ളി ഓഡിറ്റോറിയത്തില്‍, ഡിസി ബുക്സ് പബ്ളിക്കേഷന്‍ മാനേജര്‍ ശ്രീകുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ വച്ച് കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, കാലടി സംസ്കൃത സര്‍വകലാശാല പ്രഫ. കെ.ആര്‍ ടോണിക്ക് നല്കി നിര്‍വഹിച്ചു.

സാമൂഹ്യ-സാംസ്കാരിക- രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ്, ഗ്രാമോദ്ധാരണ ഗ്രന്ഥശാലാ പ്രസിഡന്റ് ശശിധരന്‍ പിള്ള, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വിജയന്‍ നായര്‍, ജി. ഗോപിനാഥന്‍ നായര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സതി നായര്‍, ബാലകൃഷ്ണന്‍ വടക്കേക്കര, ഫാ. സി. തോമസ്, ഫാ. ജയിംസ് കുറ്റിയില്‍, പാപ്പച്ചന്‍ നെല്ലിക്കുന്നില്‍ എന്നിവരെ കൂടാതെ അമേരിക്കയില്‍ അറിയപ്പെടുന്ന എഴുത്തുകാരായ ചെറിയാന്‍ ചാരുവിളയില്‍, അബ്ദുള്‍ പുന്നയൂര്‍ക്കുളം, ബാബു പാറയ്ക്കല്‍, രാജു മൈലപ്ര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അഡ്വ. ആര്യലാല്‍ സ്വാഗതവും, സാംസി കൊടുമണ്‍ നന്ദിയും പറഞ്ഞു. കൃഷ്ണമോഹന്‍ ആയിരുന്നു ചടങ്ങിന്റെ എം.സി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം