പ്രകൃതിക്ഷോഭ ദുരിതാശ്വാസ കേന്ദ്ര സന്ദര്‍ശനവും, സഹായനിധി രൂപീകരണവും കൂടുതല്‍ മേഖലകളിലേക്ക്
Monday, January 18, 2016 7:34 AM IST
ഡാളസ്: ടെക്സാസിലെ ഗാര്‍ലന്‍ഡ്, റൌളറ്റ് മേഖലകളില്‍ ദുരിതം വിതച്ച ചുഴലിക്കാറ്റില്‍ നാശനഷ്ടങ്ങള്‍ക്കിരയായ അനേകര്‍ക്ക് വേണ്ടി പ്രോജക്റ്റ് വിഷന്‍ നടത്തിവരുന്ന ദുരിതാശ്വാസ പരിപാടികളുടെ ഭാഗമായി പ്രോജക്റ്റ് വിഷന്റെ എക്സിക്യൂട്ടീവ് കമിറ്റി ഗാര്‍ലന്‍ഡിലെ ഗ്രെന്ജ്ജര്‍ റിക്രിയേഷന്‍ സെന്ററിറിലുള്ള മള്‍ട്ടിഏജന്‍സി റിസോര്‍സ് സെന്റര്‍ സന്ദര്‍ശിച്ചു. ദുരിതബാധിതരായ തദ്ദേശവാസികളുടെ താമസം, ഭക്ഷണം, ശാരീരിക മാനസിക ആരോഗ്യത്തിനും മാത്രമല്ല ഇന്‍ഷുറന്‍സ് പരിധിയില്‍ പെടാത്ത മറ്റാവശ്യങ്ങള്‍ക്കുമായുള്ള ഒരു സ്ഥിരം അഭയകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണീ കേന്ദ്രം.

പ്രോജക്റ്റ് വിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദുരിതാശ്വാസനിധിയിലേക്കുള്ള സാമ്പത്തിക സഹായത്തിനായി തുടങ്ങി വെച്ച സഹായ നിധി അതിന്റെ അവസാന ഘട്ടത്തിലാണെന്നും പ്രോജക്റ്റ് വിഷന്റെ പ്രസിഡന്റ് ഫ്രിക്സ്മോന്‍ മൈക്കിള്‍ അറിയിച്ചു. ഉദാരമതികളായ അനേകരുടെ സഹായ സഹകരണങ്ങള്‍ ഈ സംരംഭത്തെ വളരെയധികം സഹായിക്കുന്നു എന്നതു പ്രത്യേകം അഭിനന്ദനാര്‍ഹമാണെന്നു ഫ്രിക്സ്മോന്‍ സൂചിപ്പിക്കുകയുണ്ടായി.

പ്രോജക്റ്റ് വിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സഹായ നിധിയിലേക്ക് ഉദാരമാനസ്കരായ എല്ലാ മലയാളികളുടെയും അകമഴിഞ്ഞ സംഭാവനകള്‍ പ്രതീക്ഷിക്കുന്നു, അതിനുവേണ്ടിയുള്ള ഓണ്‍ലൈന്‍ പേജിന്റെ വിവരങ്ങളും താഴെ കൊടുത്തിരിക്കുന്നു.

ദി പ്രോജക്റ്റ് വിശാന്‍ ഗോഫണ്ട്മി ഡോട്ട്കോം ക്യാംപെയ്ന്‍ : വു://ംംം.ഴീളൌിറാല.രീാ/വേലുൃീഷലര്ശശീിെ

തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം ഏഴു മണി വരെയും, ഞായറാഴ്ച്ച പത്ത് മുതല്‍ നാലര വരെയും ഈ കേന്ദ്രത്തില്‍ വോളണ്ടിയര്‍മാരുടെ ആവശ്യം ഉണ്െടന്നും, സമയവും താത്പര്യവും ഉള്ളവര്‍ക്ക് പങ്കുചേരാമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഗ്രേന്ജര്‍ റിക്രിയേഷന്‍ സെന്ററിന്റെ വിലാസം : 1310 ണ അ്ലിൌല എ, ഏമൃഹമിറ, ഠത . ഫോണ്‍ നമ്പര്‍ : 9722052771

പ്രോജക്റ്റ് വിഷന്റെ പ്രസിഡന്റ് ഫ്രിക്സ്മോന്‍ മൈക്കിളിന്റെ നേതൃത്വത്തില്‍, സെക്രട്ടറി ബിജു ദേവസ്യ, ട്രഷറര്‍മാരായ ടോമി ജൊസഫ്, സിബി മാത്യു, പിആര്‍ഓമാരായ ഷാജി സേവ്യര്‍, ആല്‍ബി ഇമ്മാനുവേല്‍, ട്രസ്റിമാരായ സെബാസ്റ്യന്‍ കുര്യന്‍, നിഷാ ബിന്‍സ്, ഷീന ജോസഫ്, സുമ ഫ്രിക്സ് എന്നിവരടങ്ങിയ സംഘം തങ്ങളുടെ എല്ലാ സഹായ സഹകരണങ്ങളും തദ്ദവസരത്തില്‍ വാഗ്ദാനം ചെയ്യുകയുണ്ടായി. പ്രോജക്റ്റ് വിഷനുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ താഴെപ്പറയുന്ന വിലാസത്തില്‍ നേരിട്ട് ബന്ധപ്പെടുകയോ, ഇമെയില്‍ അല്ലെങ്കില്‍ ഫോണ്‍ വഴിയോ ബന്ധപ്പെടാവുന്നതുമാണ്.

ഠവല ജൃീഷലര ഢശശീിെ,
701 ഋ ഗലലി ഉൃ, ടൌശലേ # 12 , ഏമൃഹമിറ , ഠഃ 75041. ജവീില : 2145846372, ഋാമശഹ: വലഹുൌ@വേലുൃീഷലര്ശശീിെ.ീൃഴ.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം