വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15
Saturday, January 16, 2016 10:23 AM IST
ന്യൂയോര്‍ക്ക്: ഡ്രീം യുഎസ് ഫൌണ്േടഷന്‍ ന്യൂയോര്‍ക്ക് സിറ്റി യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് നാലു വര്‍ഷ കോളജ് വിദ്യാഭ്യാസത്തിന് നല്‍കുന്ന 25,000 ഡോളര്‍ സ്കോളര്‍ഷിപ്പിന് അപേക്ഷ ഫെബ്രുവരി 15നു മുമ്പ് സമര്‍പ്പിക്കണമെന്നു യൂണിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചു.

മാതാപിതാക്കളോടൊപ്പം മതിയായ യാത്രാരേഖകളില്ലാതെ അമേരിക്കയില്‍ എത്തിയ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനും അമേരിക്കന്‍ പൌരത്വം നല്‍കുന്നതിനും ഒബാമ നടപ്പാക്കിയ ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തുന്നവര്‍ക്കാണു സ്കോളര്‍ഷിപ്പ് ആനുകൂല്യം ലഭിക്കുക.

പതിനെട്ടു വയസിനു മുമ്പ് അമേരിക്കയില്‍ എത്തുകയും 2012 ജൂണ്‍ 15 നു മുമ്പ് 31 വയസ് തികയാത്തവരുമാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മാത്രമല്ല 2007 ജൂണ്‍ 15 മുതല്‍ ഇവിടെ സ്ഥിരതാമസക്കാരുമായിരിക്കണം.

കമ്യൂണിറ്റി കോളജുകളില്‍നിന്നും 12 കോളജ് ക്രെഡിറ്റുകളോടെ നാലുവര്‍ഷ കോളജ് വിദ്യാഭ്യാസത്തിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നവര്‍ക്കാണു സ്കോളര്‍ഷിപ്പിന് അര്‍ഹത.

വിവരങ്ങള്‍ക്ക്: ഇഡചഥ (ഇശ്യ ഡിശ്ലൃശെ്യ ീള ചല്യീൃംസ) ഗൈഡില്‍ ലഭ്യമാണ്.