ഐഎന്‍ഒസി യുഎസ്എ മിഡ് വെസ്റ് റീജണിന്റെ റിപ്പബ്ളിക് ദിനം ജനുവരി 24ന്
Saturday, January 16, 2016 10:22 AM IST
ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ മിഡ് വെസ്റ് റീജണ്‍ ഭാരതത്തിന്റെ 69-ാമത് റിപ്പബ്ളിക്ക് ദിനം ജനുവരി 24 ന് (ഞായര്‍) ആഘോഷിക്കുന്നു.

വൈകുന്നേരം അഞ്ചിനു മൌണ്ട് പ്രോസ്പക്ടസിലുളള കണ്‍ട്രി ഇന്‍ ഹാളിലാണ് (2200 ടീൌവേ ഋഹാവൌൃ ഞീമറ) ആഘോഷ പരിപാടികള്‍ അരങ്ങേറുകയെന്ന് ഐഎന്‍ഒസി യുഎസ്എ മിഡ് വെസ്റ് റീജണ്‍ പ്രസിഡന്റ് അഗസ്റിന്‍ കരിംകുറ്റിയില്‍ അറിയിച്ചു.

ചടങ്ങില്‍ ഐഎന്‍ഒസി യുഎസ്എയുടേയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെയും നേതാക്കള്‍ സംസാരിക്കും.

റിപ്പോര്‍ട്ട്: തോമസ് പടന്നമാക്കല്‍