ഡാളസ് സൌഹൃദ വേദിയുടെ നാലാമത് വാര്‍ഷികവും ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷവും
Saturday, January 16, 2016 10:20 AM IST
ഡാളസ്: ഡാളസ് സൌഹൃദ വേദിയുടെ നാലാമത് വാര്‍ഷികവും ക്രിസ്മസ് -ന്യൂ ഇയര്‍ ആഘോഷങ്ങളും സംഘടിപ്പിച്ചു.

ജനുവരി ഒമ്പതിനു കരോള്‍ട്ടണിലുള്ള സെന്റ് ഇഗ്നേഷ്യസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയുടെ ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികള്‍ ക്രമീകരിച്ചത്.

ദേശഭക്തി ഗാനാലാപനത്തോടെ പരിപാടികള്‍ക്കു തുടക്കം കുറിച്ചു. വൈസ് പ്രസിഡന്റ് ബാബു ജോര്‍ജ് സ്വാഗതം ആശംസിച്ചു.

പ്രസിഡന്റ് എബി തോമസ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രഫ. സോമന്‍ വി. ജോര്‍ജ് (റിട്ട. പ്രഫ. പത്തനാപുരം സെന്റ് സ്റീഫന്‍ കോളജ്), റവ. സാം മാത്യു (പ്രസിഡന്റ്,കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ്) എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.

ഇന്നത്തെ കാലഘട്ടത്തില്‍ പ്രവാസി മലയാളികളുടെ ഇടയില്‍ മലയാള ഭാഷയുടെ പ്രാധാന്യവും കേരള സംസ്കാരവും നിലനിര്‍ത്താന്‍ സൌഹൃദ വേദിയെപോലുള്ള സംഘടനകള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ പ്രഫ. സോമന്‍ വി. ജോര്‍ജ് പ്രകീര്‍ത്തിച്ചു.

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും തിരുപ്പിറവി സന്ദേശം ഉള്‍ക്കൊണ്ട് ഐശ്വര്യസമ്പൂര്‍ണമായ പുതുവര്‍ഷം റവ. സം മാത്യു ആശംസിച്ചു.

ഡാളസിലെ പ്രമുഖരായ ഏബ്രഹാം തെക്കേമുറി, ഫിലിപ്പ് തോമസ് സിപിഎ, തുടങ്ങിയവര്‍ വാര്‍ഷികം ആഘോഷിക്കുന്ന സൌഹൃദ വേദിക്ക് ആശംസകള്‍ നേര്‍ന്നു.

തുടര്‍ന്നു ഡാളസിലെ കലാ പ്രതിഭകളുടെ വിവിധ പരിപാടികള്‍ അരങ്ങേറി. നാനൂറില്‍പരം സൌഹൃദ വേദി സുഹൃത്തുക്കള്‍ ആഘോഷത്തില്‍ പങ്കെടുത്തു. സുകു വര്‍ഗീസ് നന്ദി പറഞ്ഞു. ആഘോഷത്തോടനുബന്ധിച്ച് സംഘാടകര്‍ ഡിന്നറും സംഘടിപ്പിച്ചു.