ഫോമ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായി സ്റാന്‍ലി കളരിക്കമുറി
Friday, January 15, 2016 10:09 AM IST
ഫ്ളോറിഡ: അമേരിക്കയിലെ കൊച്ചുകേരളമെന്ന് അറിയപ്പെടുന്ന ഫ്ളോറിഡയിലെ മയാമിയില്‍ ജൂലൈ ഏഴു മുതല്‍ 10 വരെ നടത്തപ്പെടുന്ന ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തപ്പെടുന്ന അന്താരാഷ് ട്ര കണ്‍വന്‍ഷനില്‍ നടക്കുന്ന ഫോമ 2016-18 വര്‍ഷത്തേക്കുള്ള ഭരണ സമിതിയെ തെരഞ്ഞെടുത്തു.

ജനുവരി അഞ്ചിനു നടന്ന ഫോമ ദേശീയ സമിതി യോഗത്തില്‍ ഷിക്കാഗോയില്‍ നിന്നുള്ള സ്റാന്‍ലി കളരിക്കമുറി, ഫ്ളോറിഡയില്‍ നിന്നുള്ള സി.കെ. ജോര്‍ജ്, ന്യൂയോര്‍ക്കില്‍ നിന്നുള്ള ഗ്രേസി ജയിംസ് എന്നിവരെ തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരായി തെരഞ്ഞെടുത്തത്. സ്റാന്‍ലി കളരിക്കമുറിയാണു മുഖ്യ വരണാധികാരി.

ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമായ സ്റാന്‍ലി, ഫോമ 2010-12 ഭരണസമിതിയിലെ വൈസ് പ്രസിഡന്റായിരുന്നു.

അമേരിക്കന്‍ മലയാളി ദേശീയ സംഘടനകളുടെ മുതിര്‍ന്ന നേതാവും കേരള സമാജം ഓഫ് സൌത്ത് ഫ്ളോറിഡയുടെ മുന്‍ പ്രസിഡന്റും ദീര്‍ഘകാല പ്രവര്‍ത്തകനും ഫോയുടെ മുന്‍ ദേശീയ സമിതിയിലെ അംഗവുമായിരുന്നു സി.കെ. ജോര്‍ജ്. ഫോമായുടെ 2008-10 കാലഘട്ടത്തിലെ വുമണ്‍ പ്രതിനിധിയും ലോംഗ്ഐലന്റ് മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകയും ഫോമായുടെ വുമണ്‍സ് ഫോറത്തിന്റെ സ്ഥാപകരില്‍ ഒരാളുമാണു ഗ്രേസി ജയിംസ്.

ഫോമയുടെ ബൈലോ പ്രകാരം ഇലക്ഷന്റെ ആറു മാസം മുമ്പാണ് ഇലക്ഷന്‍ കമ്മീഷണര്‍മാരെ തെരഞ്ഞെടുക്കുന്നത്. 65 അംഗ സംഘടനകളുള്ള ഫോമ, നോര്‍ത്ത് അമേരിക്കയിലെതന്നെ ഏറ്റവും വലിയ മലയാളി ദേശീയ സംഘടനയാണ്. ചിട്ടയോടും സുതാര്യതയോടുമുള്ള തെരഞ്ഞെടുപ്പു പ്രക്രിയയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേലും സെക്രട്ടറി ഷാജി എഡ്വേര്‍ഡും ട്രഷറാര്‍ ജോയി ആന്തണിയും പറഞ്ഞു.

വിവരങ്ങള്‍ക്ക്: ആനന്ദന്‍ നിരവേല്‍ 954 675 3019, ഷാജി എഡ്വേര്‍ഡ് 917 439 0563, ജോയി ആന്തണി 954 328 5009.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്