പ്രവാസികാര്യ വകുപ്പ് നിലനിര്‍ത്തണം: കെഎംസിസി
Friday, January 15, 2016 9:47 AM IST
കുവൈത്ത് സിറ്റി: പ്രവാസികാര്യ വകുപ്പ് വിദേശകാര്യവകുപ്പിലേക്ക് ലയിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്നും പ്രവാസികാര്യ വകുപ്പ് പ്രത്യേകമായി നിലനിര്‍ത്തണമെന്നും കുവൈത്ത് കെഎംസിസി നാഷണല്‍ കമ്മിറ്റി കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു.

പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. കെ.ടി.പി അബ്ദുറഹ്മാന്‍, ഫാറൂഖ് ഹമദാനി, അബ്ദുല്‍ അസീസ് വലിയകത്ത്, പി.വി. ഇബ്രാഹിം, ഗഫൂര്‍ വയനാട്, മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍, ഇസ്മായില്‍ ബേവിഞ്ച, അജ്മല്‍ വേങ്ങര എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ ബാത്ത സ്വാഗതവും ട്രഷറര്‍ എച്ച്. ഇബ്രാഹിംകുട്ടി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍