മുഷ്താഖ് ചികിത്സാ നിധിയിലേക്കു ദുബായി കെഎംസിസി 10 ലക്ഷം നല്‍കി
Friday, January 15, 2016 7:10 AM IST
മലപ്പുറം: ദുബായി കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി മുഷ്താഖ് ചികിത്സാ നിധിയിലേക്ക് ആദ്യ ഗഡുവായി 10 ലക്ഷം രൂപ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങളെ ഏല്‍പ്പിച്ചു.

ചടങ്ങില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, മുസ്ലിം യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് നൌഷാദ് മണ്ണിശേരി, കെ.എം. സുബൈര്‍, ദുബായി കെഎംസിസി ഭാരവാഹികളായ അബൂബക്കര്‍ ബി.പി. അങ്ങാടി, കരീം കാലടി, മുജീബ് കോട്ടയ്ക്കല്‍, ഉസ്മാന്‍ എടയൂര്‍, അബ്ദുല്‍ ഖാദര്‍ പരുവമണ്ണ, സുലൈമാന്‍ കാലടി എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: നിഹ്മത്തുള തൈയില്‍