'ഇടുക്കി ഫെസ്റ് 2016' ഫെബ്രുവരി 27ന്
Friday, January 15, 2016 7:09 AM IST
കുവൈത്ത്: ഇടുക്കി അസോസിയേഷന്‍ കുവൈത്ത് (കഅഗ) പത്താമത് വാര്‍ഷികാഘോഷം ഇടുക്കി ഫെസ്റ് 2016 എന്ന പേരില്‍ ഫെബ്രുവരി 27ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി ഒമ്പതു വരെ ഹവല്ലി അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഹാളില്‍ നടക്കും.

ഫര്‍വാനിയ ഗവര്‍ണര്‍ ഷെയ്ഖ് ഫൈസല്‍ അല്‍ ഹമൂദ് അല്‍ മാലിക് അല്‍ സബാഹ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ ഇടുക്കി എംപിയും രക്ഷാധികാരിയുമായ ജോയിസ് ജോര്‍ജും കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജയ്നും പ്രത്യേക അതിഥികളായി പങ്കെടുക്കും.

സംഘടന നടത്തിവരുന്ന ജീവകാരുണ്യ പദ്ധതിയായ കാരുണ്യനിധിയുടെ ഭാഗമായി ജില്ലയില്‍ ഗുരുതര രോഗങ്ങളാലും സാമ്പത്തിക ബുദ്ധിമുട്ടുകളാലും വലയുന്ന നിരാലംബരായ സ്കൂള്‍ വിദ്യാര്‍ഥികളെ സഹായിക്കാന്‍ ഈ വര്‍ഷം രൂപീകരിച്ച ടൌറലി അിറ ജൃീഴൃമാാല 2016 നുവേണ്ട ധന സമാഹരണമാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ മേളയോടനുബന്ധിച്ച് നടക്കുന്ന വിവിധ കലാപരിപാടികളും റിമി ടോമിയുടെ നേതൃത്വത്തില്‍ എട്ട് അംഗ സംഘം അവതരിപ്പിക്കുന്ന സംഗീത സന്ധ്യയും പരിപാടിയുടെ മുഖ്യാകര്‍ഷണമായിരിക്കും.

ഇടുക്കി ഫെസ്റിന്റെ ഔദ്യോഗിക ഉദ്ഘാടനവും മേളയോടനുബന്ധിച്ച് പുറത്തിറക്കുന്ന റാഫിള്‍ കൂപ്പണിന്റെ ഉദ്ഘാടനവും ജനുവരി 14ന് കോണ്ടിനന്റല്‍ ഹോട്ടലില്‍ നടന്നു. ചടങ്ങില്‍ പ്രസിഡന്റ് ജോര്‍ജി മാത്യു, ജനറല്‍ സെക്രട്ടറി സുനില്‍ കുമാര്‍, ട്രഷറര്‍ ബിജോയ് കുര്യന്‍, ഫെസ്റ് ജോയിന്റ് കണ്‍വീനര്‍മാരായ മാത്യു അരീപറമ്പില്‍, ഷാജു പോള്‍, ഉപദശക കമ്മിറ്റി ചെയര്‍മാനും മാധ്യമ കമ്മിറ്റി അംഗവുമായ ജറാള്‍ ജോസ് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍