ശോശാമ്മ അലക്സാണ്ടര്‍ അറ്റ്ലാന്റയില്‍ നിര്യാതയായി
Friday, January 15, 2016 7:04 AM IST
അറ്റ്ലാന്റ: കായംകുളം അമ്പികുളങ്ങര തെക്കേതില്‍ കുടുംബാഗമായ പരേതനായ എ.കെ അലക്സാണ്ടറുടെ (കായംകുളം പൊന്നച്ചന്‍) ഭാര്യ ശോശാമ്മ അലക്സാണ്ടര്‍ (78) ജനുവരി 14-നു വ്യാഴാഴ്ച രാവിലെ പതിനൊന്നിനു അറ്റ്ലാന്റയില്‍ നിര്യാതയായി. ആയൂര്‍ വെങ്ങൂര്‍ പാറവിള കുടുംബാംഗമാണ് പരേത.

മക്കള്‍: ബോബി അലക്സാണ്ടര്‍, കാന്‍സാസ് സിറ്റി, മോളി ബഷീര്‍. മരുമക്കള്‍: ബഷീര്‍. കൊച്ചു മക്കള്‍: യാസ്മിന്‍, നാദിയ.

നാല്‍പ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലേക്കു കുടിയേറിയ ഇവര്‍ അമേരിക്കയില്‍ ഹൂസ്റന്‍, ഡാളസ്, ടെന്നസി എന്നിവിടങ്ങളില്‍ ദീര്‍ഘകാലം താമസിച്ചതിനുശേഷം അറ്റ്ലാന്റയിലുള്ള മകളുടെ ഭവനത്തില്‍ വിശ്രമം ജീവിതം നയിച്ചുവരികയായിരുന്നു.

പൊതു ദര്‍ശനം: ജനുവരി 16-നു (ശനിയാഴ്ച) രാവിലെ ഒമ്പതു മുതല്‍ പതിനൊന്നു വരെ ഫല്‍നിഗന്‍ ഫ്യൂണറല്‍ ഹോമില്‍ (എഹമിശഴമി എൌിലൃമഹ ഒീാല മിറ ഇൃലാമീൃ്യ 4400 ട. ഘലല ട. ആൌളീൃറ, ഏമ 30518 ജവീില 7709321133) വു://ംംം.ളഹമിശഴമിളൌിലൃമഹവീാല.രീാ/

ജനുവരി 16-നു (ശനിയാഴ്ച) രാവിലെ പതിനൊന്നിനു ബോര്‍ഡ് ലോണ്‍ മെമ്മോറിയല്‍ ഗാര്‍ഡന്‍ (ആൃീമറഹമിം ങലാീൃശമഹ ഏമൃറലി) സെമിത്തേരിയില്‍ സംസ്കരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: മോളി അലക്സാണ്ടര്‍: 615 427 5914/ 470 326 5197

റിപ്പോര്‍ട്ട്: ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം