ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ റിപ്പബ്ളിക് ദിനാഘോഷങ്ങള്‍ ജനുവരി 29നു (വെള്ളി) നടക്കും. വൈകുന്നേരം ആറിന് മൌണ്ട് പ്രോസ്പെക്ടസിലുള്ള കണ്ട്രി ഇന്നില്‍ (2200 ട ഋഹാവൌൃ ഞറ) ആണു പരിപാടികള്‍ അരങ്ങേറുക.
കെപിസിസി വൈസ് പ്രസിഡന്റും കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകയും കേരള ഗവണ്മെന്റ് പ്ളീഡറുമായ ലാലി വിന്‍സെന്റ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ഗ്ളാഡ്സണ്‍ വര്‍ഗീസ് അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് എന്നിവരുടെ ആശംസകള്‍ ലാലി വിന്‍സെന്റ് സമ്മേളനത്തില്‍ അറിയിക്കും. ഷിക്കാഗോ കൂടാതെ ഫ്ളോറിഡ, ന്യൂയോര്‍ക്ക്, ഡാളസ്, ഫിലഡല്‍ഫിയ എന്നീ ഐഎന്‍ഒസി ചാപ്റ്ററുകളുടെ സമ്മേളനങ്ങളിലും ലാലി വിന്‍സെന്റ് സംബന്ധിക്കും. ഐഎന്‍ഒസി നാഷണല്‍ പ്രസിഡന്റ് ജോബി ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, ചെയര്മാന് കളത്തില്‍ വര്‍ഗീസ്, ഐഎന്‍ഒസി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ചാക്കോട്ട് രാധാകൃഷ്ണന്, സെക്രട്ടറി അനുപം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്നിവര്‍ ആശംസകള്‍ അറിയിക്കും.
തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തിലേക്കും, ദേശസ്നേഹത്തിന്റെ അലയടികള്‍ ഉണരുന്ന കലാപരിപാടികളിലേക്കും, ഡിന്നറിലേക്കും ഷിക്കാഗോയിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അനുഭാവികളെയും കുടുംബസമേതം സ്വാഗതം ചെയ്തു.
സെക്രട്ടറി സിനു പാലയ്ക്കത്തടം, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റ്റോമി അംബേനാട്ട്, റീജണല്‍ വൈസ് പ്രസിഡന്റ് ലൂയി ചിക്കാഗോ, ട്രഷറര്‍ ഡൊമിനിക് തെക്കേത്തല, നാഷണല്‍ യൂത്ത് കോണ്‍ഗ്രസ് കോ-ഓര്‍ഡിനേറ്റര്‍ സുഭാഷ് ജോര്‍ജ്, ഐഎന്‍ഒസി നാഷണല്‍ ഐ.ടി. കോഓര്‍ഡിനേറ്റര്‍ വിശാഖ് ചെറിയാന്, എക്സിക്യൂട്ടീവ് ബോര്‍ഡ് മെംബര്‍ അച്ചന്‍കുഞ്ഞ് മാത്യു, പിആര്‍ഒ ജോണി വടക്കുംചേരി, ജോണ്സണ് മാളിയേക്കല്‍, വൈസ് പ്രസിഡന്റ് സാബു അച്ചേട്ട് എന്നിവരുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
വിവരങ്ങള്‍ക്ക്: ഗ്ളാഡ്സണ്‍ വര്‍ഗീസ് 847 561 8402, ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് 847 800 3570, സിനു പാലയ്ക്കത്തടം 847 529 4607, റ്റോമി അംബേനാട്ട് 630 992 1500, സുഭാഷ് ജോര്‍ജ് 630 486 6040.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം