അല്‍കോബാര്‍: രാഷ്ട്രവും ജനതയും വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോഴാണു ക്ളേശകരമായ പോരാട്ടങ്ങളില്‍ നടുനായകത്വം വഹിത്തിരുന്ന ബര്ദാന് എന്ന നേതാവിന്റെ വേര്‍പാട് ലക്ഷക്കണക്കിന് വരുന്ന തൊഴിലാളിവര്‍ഗത്തിനും സാധാരണ ജനങ്ങള്‍ക്കും മതേതര വിശ്വാസികള്‍ക്കും വളരെയധികം വേദനയാണ് നല്‍കിയിരിക്കുന്നത്. എളിമയാര്‍ന്ന ജീവിതവും, അപാരമായ അറിവും, കര്‍ശനമായ ആദര്‍ശനിഷ്ഠയും, അതുല്യമായ പ്രസംഗപാടവവും അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കി ഇന്ത്യയിലെ കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ ശക്തനായ പോരാളിയെയാണ് നഷ്ടമായിരിക്കുന്നത്. ഇന്ത്യയുടെ വിവിധ നഗരങ്ങളിലും, വിദൂരമായ ഗ്രാമങ്ങളിലുംവരെ പോയി ജനങ്ങളുമായി സംവദിച്ച മറ്റൊരു നേതാവ് ഈ കാലഘട്ടത്തില്‍ സഖാവ് ബര്ദാന് അല്ലാതെ മറ്റൊരാള്‍ ഉണ്േടാ എന്ന് സംശയമാണെന്നും നവയുഗം സാംസ്കാരികവേദി അല്‍ കോബാര്‍ മേഖല കമ്മിറ്റി സംഘടിപ്പിച്ച ബര്ദാന് അനുസ്മരണ യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു.
നവയുഗം കേന്ദ്ര കമ്മിറ്റി ട്രഷറര്‍ സാജന് കണിയാപുരം അധ്യക്ഷത വഹിച്ച യോഗത്തില്‍ ഖോബാര്‍ മേഖല സെക്രട്ടറി കാര്യറ എം.എ വാഹിദ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ഇര്ഫാന് ഇഖ്ബാല്‍ , (സൌദി ചേമ്പര്‍ എഡിറ്റര്‍), പ്രഭാകരന് കണ്ണൂര്‍(നവോദയ), പി.എ നജീബ് (ഒഐസിസി), ഉമര്‍ റഷീദ് (ഇന്ത്യന്‍ എംബസി സ്കൂള്‍ മാനേജിംഗ് കമ്മിറ്റി), റിയാസ് (പ്രവാസി സാംസ്കാരികവേദി), നവയുഗം ജനറല്‍ സെക്രട്ടറി കെ.ആര് അജിത്, പ്രസിഡന്റ് ഉണ്ണി പൂചെടിയില്‍, രക്ഷാധികാരി അജിത് ഇബ്രാഹിം ,വൈസ് പ്രസിഡന്റ് ജമാല്‍ വില്യാപള്ളി ,ദമാം മേഘല പ്രസിഡന്റ് റിയാസ് ഇസ്മയില്‍, കോബാര്‍ മേഖല ജോയിന്റ് സെക്രട്ടറി സുബി വര്‍മ പണിക്കര്‍, ദമാം മേഖല സെക്രട്ടറി നവാസ് ചാന്നാങ്കര നവയുഗം വായന വേദി കണ്‍വീനര്‍ ബാസിം ഷാ കുടുംബവേദി കണ്വീണര് ലീന ഉണ്ണികൃഷ്ണന് വനിതാ വേദി കണ്‍വീനര്‍ ലീന ഷാജി, അരുണ്‍ നൂറനാട്, കേന്ദ്ര കമ്മിറ്റി അംഗം ഷാന്‍ പേഴുമൂട്, പ്രവാസി എഴുത്തുകാരന് മാധവ്. കെ. വാസുദേവ് തുടങ്ങിയവര്‍ ബര്‍ദനെ അനുസ്മരിച്ചു സംസാരിച്ചു.
സക്കീര്‍ ഹുസൈന് കണിയാപുരം, അന്‍വര്‍ ആലപ്പുഴ , സന്തോഷ് ചങ്ങോലിക്കല്‍,ഉണ്ണികൃഷ്ണന് കായംകുളം, അനസ് കണിയാപുരം, താഹിര്‍ ജലാല്‍, റെജിന്‍, വിജയ്, റോബി, പ്രഭാകരന് എടപ്പാള്‍, എ ടി.എം വിജയ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
നവയുഗം കോബാര്‍ മേഘല പ്രസിഡന്റ് അരുണ്‍ ചാത്തന്നൂര്‍ സ്വാഗതവും നവയും ഖോബാര്‍ കുടുംബവേദി കണ്വീണര് ഷാജി അടൂര്‍ നന്ദിയും പറഞ്ഞു.
പത്താന്‍കോട്ടിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി കൂടിയായ ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന് കുമാര്‍, ക്യാപ്ടന് ഫത്തേഹ് സിംഗ്, കമാന്‍ഡോ ഗുര്സേവഗ് സിംഗ്, ഹവില്‍ദാര്‍മാരായ കുല്വന്ത്സിംഗ്, സഞ്ജീവ് സിംഗ്, ജഗദീഷ് എന്നീ ധീരസൈനികരുടെ രക്തസാക്ഷിത്വത്തിലും . സൌദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ നിരവധി കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിവന്നിരുന്ന അബു ആമീന്‍ എന്ന പാലുവി ജവഹറിന്റെ നിര്യാണത്തിലും , നവയുഗം സാംസ്കാരിക വേദിയുടെ ജീവകാരുണ്യ പ്രവര്ത്തകന് ഷിബുകുമാര്‍ തിരുവനന്തപുരത്തിന്റെ മാതാവ് സുലോചന ഗോപാലകൃഷ്ണന്റെ അകാല നിര്യാണത്തിലും അനുശോചനം രേഖപ്പെടുത്തി.
റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം