സെറ കുടുംബസംഗമം സംഘടിപ്പിച്ചു
Thursday, January 14, 2016 6:58 AM IST
ജിദ്ദ: സൌദി എറണാകുളം റെസിഡന്റ്സ് അസോസിയേഷന്‍ (സെറ) കുടംബ സംഗമം സംഘടിപ്പിച്ചു. അംഗങ്ങളും കുടുംബാംഗങ്ങളും ചേര്‍ന്നൊരുക്കിയ കലാ, സാംസ്കാരിക പരിപാടികള്‍ ആഘോഷത്തിന് പകിട്ടേകി. പ്രസിഡന്റ് രഞ്ജു ചെറിയാന്റെ അധ്യക്ഷതയില്‍ നടന്ന സാസ്കാരിക സമ്മേളനത്തില്‍ ഫ്രണ്ട്സ് ക്രിയേഷന്‍സ് മാധ്യമ എക്സലന്‍സ് അവാര്‍ഡ് ജേതാവ് പി.എം. മായിന്‍കുട്ടിയെയും (മലയാളം ന്യൂസ്), കൊച്ചി മെട്രോ ലോഗോ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ആര്‍ട്ടിസ്റ് ഒ.ബി. നാസറിനെയും ചടങ്ങില്‍ ആദരിച്ചു. മുന്‍ പ്രസിഡന്റ് ജോഷി വര്‍ഗീസ് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. ജനറല്‍ സെക്രട്ടറി ബിജു ചാക്കോ സ്വാഗതം പറഞ്ഞു. ഡോ. ശബരിനാഥ്, ബിനി., ജിദിന്‍, ഫിറോസ് എിവര്‍ സന്ദേശങ്ങള്‍ നല്‍കി.

ആര്‍ദ്ര, നമിത, നിഖിത, തെരേസ, അനാമിക, ഫാത്തിമ, ആഗ്നസ്, ശരണ്യ, ഐഷ, ഫാത്തിമ, അഭിജിത്, ഏണസ്റ്, ജോസഫ്, സിറാജ് എന്നിവര്‍ നൃത്തച്ചുവടുകളുമായി വേദിയിലെത്തി. ഷിന്റോ ആന്റണി നൃത്തസംവിധാനം നിര്‍വഹിച്ചു. ഹബീബിന്റെ നേതൃത്വത്തില്‍ ബെന്നി, സാബിര്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ ജയ്ദീപ് പിള്ള, മുഹമ്മദ് ഷാ, ജോയ് പോള്‍, ബിജു ചാക്കോ, പ്രവീണ്‍, രഞ്ജു ചെറിയാന്‍, ജോഷി വര്‍ഗീസ്, ഡോ. ശബരീനാഥ്, അബ്ദു. അസീസ് തങ്കയത്തില്‍, ലമ്യ ഷാ, ഗംഗ, സെറീന ഫാത്തിം, ഡോ. ശ്രീജ എന്നിവര്‍ ഗാനങ്ങളാലപിച്ചു. വീസിമോള്‍, രവീണ, അനു തുടങ്ങിയവര്‍ സംഘഗാനത്തില്‍ പങ്കാളികളായി. ബിനി, ശേശുദാസ്, ഡൊമിനിക് തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍