മാക് സെവന്‍സ് ഫുട്ബാള്‍ മാമാങ്കം ജനുവരി 15ന്
Wednesday, January 13, 2016 10:21 AM IST
കുവൈത്ത്: പ്രമുഖ പ്രവാസി ഫുട്ബോള്‍ ക്ളബായ മലയാളി അസോസിയേറ്റഡ് ക്ളബ് (മാക് കുവൈത്ത്) കേരള ഫുട്ബോള്‍ എക്സ്പാര്‍ട്സ് അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആറാമത് മാക് മെട്രോ മെഡിക്കല്‍ ഏകദിന സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് ജനുവരി 15നു(വെള്ളി) നടക്കും.

ഉച്ചകഴിഞ്ഞ് മൂന്നിന് മിശ്രിഫ് പബ്ളിക് അഥോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റേഡിയത്തിലാണ് മത്സരം. ഇന്ത്യയിലേയും കേരളത്തിലേയും പ്രശസ്തരായ കളിക്കാര്‍ ബൂട്ട് കെട്ടുന്ന ടൂര്‍ണമെന്റില്‍ കുവൈത്തിലെ പ്രമുഖരായ 18 ടീമുകള്‍ മാറ്റുരയ്ക്കും. ചാമ്പ്യന്മാരാകുന്ന ടീമിന് മെട്രോ മെഡിക്കല്‍ കെയര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും പ്രൈസ് മണിയും റണ്ണര്‍ അപ്പ് ആകുന്ന ടീമിന് എറ്റേര്‍നിറ്റി ട്രാവല്‍സ് സ്പോണ്‍സര്‍ ചെയ്യുന്ന കാഷ് അവാര്‍ഡും ലഭിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 69659469, 97862535.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍