മന്നം ജയന്തി ആഘോഷം ജനുവരി 22ന്
Wednesday, January 13, 2016 7:16 AM IST
കുവൈത്ത്: നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റിന്റെ ഈ വര്‍ഷത്തെ മന്നം ജയന്തി ആഘോഷങ്ങള്‍ ജനുവരി 22നു(വെള്ളി) വൈകുന്നേരം 5.30 മുതല്‍ അബാസിയ മറീന ഹാളില്‍ നടക്കും.

കവിയും സംവിധായകനും തിരക്കഥാകൃത്തും സംഗീത സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയാണു മുഖ്യാതിഥി. കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ കുവൈറ്റിലെ സാമൂഹ്യ രംഗത്തെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. കേരളത്തില്‍നിന്ന് എത്തുന്ന പ്രസിദ്ധ കലാകാരന്മാരുടെ കലാവിരുന്നും അരങ്ങേറും. നടിയും ഭരതനാട്യം നര്‍ത്തകിയുമായ പാരീസ് ലക്ഷ്മിയുടെ ഭാരതനാട്യം പരിപാടിയിലെ മുഖ്യ ആകര്‍ഷണമായിരിക്കും കൂടാതെ പ്രസിദ്ധ കഥകളി കലാകാരന്‍ പള്ളിപ്പുറം സുനില്‍ അവതരിപ്പിക്കുന്ന 'പൂതനാമോക്ഷവും' പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമായിരിക്കും. സച്ചിന്‍ വാര്യരും മാളവികയും ഏഷ്യാനെറ്റ് ഫെയിം അനൂപും ചേര്‍ന്ന് സംഗീതത്തിന്റെ മാസ്മരലോകം തീര്‍ക്കുമെന്നതില്‍ സംശയമില്ല. കോമടിയിലൂടെ നിങ്ങളെ ചിരിപ്പിക്കുവാന്‍ തയാറായി എത്തുന്നത് കലാഭവന്‍ സതീശ് ആണ്.

പരിപാടിയിലേക്കുള്ള പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്. പാസുകള്‍ ഭാരവാഹികളില്‍നിന്നു ലഭ്യമാണ്.

വിവരങ്ങള്‍ക്ക്: അബാസിയ 66992948, 99031626, മംഗഫ് 66059471, 66997161, ഫാഹേല്‍ 66540679, 66631175, അബു ഹലീഫ 94067350,66512592, സാല്‍മിയ 65595457, 97189591, ഷര്‍ഖ് 99775167,66546298, റിഗായ് 99829307, 99570668, ഫര്‍വാനിയ 66016669, 99068736, ജഹറ 97150352.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍