വിശുദ്ധ സ്തേഫാനോസ് സഹദായുടെ തിരുനാള്‍ ആഘോഷിച്ചു
Wednesday, January 13, 2016 7:16 AM IST
ഹൂസ്റണ്‍: വിശുദ്ധ സ്തേഫാനോസ് സഹദായുടെ നാമധേയത്തിലുള്ള ഹൂസ്റണിലെ സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയിലെ പെരുന്നാള്‍ ജനുവരി എട്ട്, ഒമ്പത്, പത്ത് തീയതികളില്‍ ഇടവകയുടെ സ്ഥാപക പിതാവും മുന്‍ വികാരിയുമായിരുന്ന റവ. ഡോ. സി.ഒ. വര്‍ഗീസ്, വികാരി ഫാ. ജേക്ക് കുര്യന്‍, ഫാ. എം.ടി. ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ആഘോഷിച്ചു.

സ്തേഫാനോസ് സഹദായുടെ രക്തസാക്ഷിദിനമായ ജനുവരി എട്ടിനു(വെള്ളി) രാവിലെ ഫാ. മാത്തുക്കുട്ടി വര്‍ഗീസിന്റെ മുഖ്യകാര്‍മികത്വത്തില്‍ പ്രഭാത നമസ്കാരവും വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് കൊടിയേറ്റും നടന്നു. റവ. ഡോ. സി.ഒ. വര്‍ഗീസ്, ഫാ. ജോണ്‍ ഗീവര്‍ഗീസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ഒമ്പതിന് (ശനി) വൈകുന്നേരം 5.30ന് ഫാ. മാത്തുക്കുട്ടി വര്‍ഗീസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സന്ധ്യ നമസ്കാരവും അനുഗ്രഹപ്രഭാഷണവും നടന്നു. ഫാ. പി.എം. ചെറിയാന്, ഫാ. ഡേവിഡ് ജോര്‍ജ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് സ്നേഹവിരുന്നും നടന്നു.

10ന് രാവിലെ എട്ടിന് ന്യയോര്‍ക്ക് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി അസി. വികാരി ഫാ. അജു ഫിലിപ്പ് മാത്യുസിന്റെ മുഖ്യകാര്‍മികത്വത്തില്‍ പ്രഭാത നമസ്കാരവും ദനഹ ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും നടന്നു. സെന്റ് തോമസ് കത്തീഡ്രല്‍ അസി. വികാരി ഫാ. മാമ്മന്‍ മാത്യു സഹകാര്‍മികനായിരുന്നു. തുടര്‍ന്നു നടന്ന ആഘോഷമായ റാസക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭ അസോസിയേഷന്‍ അംഗം ചാര്‍ളി വര്‍ഗീസ് പടനിലം, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ രാജു ചെറിയാന്‍, ജയ്സണ്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. ആശിര്‍വാദത്തിനുശേഷം നടന്ന നേര്‍ച്ച വിളമ്പിന് ഫുഡ് കോഓര്‍ഡിനേറ്റര്‍ കെ.വി. വര്‍ഗീസിനോടൊപ്പം സാബു തോമസ്, മാത്യു ഫിലിപ്പ്, സുജിത് ശാമുവല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഹൂസ്റണില്‍നിന്നും സമീപപ്രദേശങ്ങളില്‍നിന്നും എത്തിച്ചേര്‍ന്ന എല്ലാ സ്തേഫാനോസ് സഹദാ വിശ്വാസികളായ പട്ടക്കാര്‍ക്കും ശുശ്രൂഷകര്‍ക്കും വിശ്വാസികള്‍ക്കും ഇടവക വികാരി ജേക്ക് കുര്യന്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി