നാമം സുവനീറിലേക്കു രചനകള്‍ ക്ഷണിച്ചു
Wednesday, January 13, 2016 6:47 AM IST
ന്യൂജേഴ്സി: നാമം എക്സലന്‍സ് അവാര്‍ഡ്നൈറ്റിനോടനുബന്ധിച്ചു പുറത്തിറക്കുന്ന സുവനീറിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. ലേഖനങ്ങള്‍, കഥ, കവിത, യാത്രാവിവരണം, സന്ദേശങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവയാണു പരിഗണിക്കുന്നത്. ഇംഗ്ളീഷിലോ മലയാളത്തിലോ എഴുതാം. ിമാമാ.ീൌ്ലിശൃ2016@ഴാമശഹ.രീാ എന്ന ഇ-മെയിലിലേക്കാണു രചനകള്‍ അയയ്ക്കേണ്ടത്. രചയിതാക്കളെക്കുറിച്ചുള്ള ലഘു വിവരണവും ഉള്‍പ്പെടുത്തുന്നതാണ്. ഫെബ്രുവരി 20 ആണു രചനകള്‍ ലഭിക്കേണ്ട അവസാന തീയതി.

ന്യുജേഴ്സിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബെര്‍ട്ട്സ് പാലസില്‍ 2016 മാര്‍ച്ച് 19ന് നടത്തുന്ന എക്സലന്‍സ് അവാര്‍ഡ് നിശയില്‍ വെച്ച് സുവനീര്‍ പ്രകാശനം ചെയ്യും. വിദ്യ രാജേഷിന്റെ നേതൃത്വത്തില്‍ സുനില്‍ രവീന്ദ്രന്‍, ജയകൃഷ്ണന്‍ നായര്‍, കാര്‍ത്തിക് ശ്രീധര്‍, അപര്‍ണ അജിത്, അരുണ്‍ ഗോപാലകൃഷ്ണന്‍, സതീജ ശോഭന്‍ എന്നിവര്‍ക്കാണു സുവനീറിന്റെ ചുമതലയെന്ന് പ്രോഗ്രാം കണ്‍വീനര്‍ സജിത് കുമാര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: വിനീത നായര്‍