ഡോ. കെ.വി. ജോണ്‍ ഡാളസില്‍ നിര്യാതനായി
Wednesday, January 13, 2016 6:46 AM IST
ഡാളസ്: തിരുവല്ല കവിയൂര്‍ കോട്ടൂര്‍ കവനാകുഴിയില്‍ ഡോ. കെ.വി. ജോണ്‍ (75) നിര്യാതനായി. തിരുവല്ല മാര്‍ത്തോമാ കോളജില്‍ കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്റില്‍ അധ്യാപകനായിരുന്ന പരേതന്‍ വിസ്കോണ്‍സിലിലെ മില്‍വാക്കിയില്‍ മുപ്പതു വര്‍ഷത്തിലധികമായി സയന്റിസ്റായി സേവനം അനുഷ്ഠിച്ചശേഷം 2007 മുതല്‍ ഡാളസില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

ചെങ്ങന്നൂര്‍ പുത്തന്‍കാവ് മണ്ടപത്തില്‍ ലില്ലിക്കുട്ടിയാണു ഭാര്യ. ഡോ. ലിജോ ജോണ്‍ (ഡാളസ്), ഡോ. ജീന്‍ ഏബ്രഹാം (ഡാളസ്), ഡോ. എബി ജോണ്‍ (ഒക്കലഹോമ) എന്നിവര്‍ മക്കളും, തിരുവനന്തപുരം കുമാരപുരം വലിയപറമ്പില്‍ ഡോ. ചെറിയാന്‍ ഏബ്രഹാം, മാവേലിക്കര വലിയവീട്ടില്‍ ടീനോ ജോണ്‍ എന്നിവര്‍ മരുമക്കളുമാണ്.

ജനുവരി 15-നു (വെള്ളിയാഴ്ച) വൈകുന്നേരം ആറുമുതല്‍ എട്ടുവരെ ഡാളസ് കരോള്‍ട്ടണ്‍ മാര്‍ത്തോമാ പള്ളിയില്‍ (1400 ണ.എൃമിസളീൃറ ഞറ,ഇമൃൃീഹഹീി,ഠഃ75007) പൊതുദര്‍ശനവും, 16-നു (ശനിയാഴ്ച) രാവിലെ പത്തിനു പള്ളിയില്‍ സംസ്കാരശുശ്രൂഷയും, തുടര്‍ന്ന് റോളിംഗ് ഓക്സ് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ (ഞീഹഹശിഴ ഛമസ എൌിലൃമഹ ഒീാല, 400 ടീൌവേ എൃലലുീൃ ജമൃസംമ്യ, ഇീുുലഹഹ, ഠഃ75019) സംസാകാരം.

റിപ്പോര്‍ട്ട്: ഷാജി രാമപുരം