ഡാളസ് ചുഴലിക്കാറ്റില്‍ തകര്‍ന്ന വാഹനങ്ങള്‍ നീക്കം ചെയ്യാനുള്ള അവസാന തീയതി ജനുവരി 16
Tuesday, January 12, 2016 8:33 AM IST
ഡാളസ്: ഡാളസിലും പരിസരപ്രദേശങ്ങളിലും 2015 ഡിസംബര്‍ 26ന് ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ തകര്‍ന്ന വാഹനങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഹെര്‍ഫര്‍ത്ത് പാര്‍ക്കില്‍നിന്നും ഉടമസ്ഥര്‍ ജനുവരി 16 (ശനി) നകം വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം വാഹനങ്ങള്‍ ലേലത്തിനു വയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും റോളറ്റ് സിറ്റി അധികൃതര്‍ അറിയിച്ചു.

നൂറുകണക്കിനു തകര്‍ന്ന വാഹനങ്ങളാണു ദുരന്തബാധിത പ്രദേശം വൃത്തിയാക്കുന്നതിന്റെ ഭാഗമായി ടോയിംഗ് കമ്പനിക്കാര്‍ താത്കാലിക പാര്‍ക്കിലേക്ക് മാറ്റിയത്. മലയാളികളുടേതുള്‍പ്പെടെ നിരവധി വാഹനങ്ങളാണു പാര്‍ക്കില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതില്‍ ഉപയോഗയുക്തമായ വാഹനങ്ങള്‍ പലതും ഉടമസ്ഥര്‍ നേരത്തെ കൊണ്ടുപോയിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍