സ്തനാര്‍ബുദ ബോധവത്കരണ പ്രചാരണ പരിപാടി സംഘടിപ്പിച്ചു
Tuesday, January 12, 2016 8:30 AM IST
ദുബായി: യുഎഇയിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ദുബായി തുംബൈ ഹോസ്പിറ്റലും ദുബായി ടാക്സി കോര്‍പറേഷന്‍ പിങ്ക് ടാക്സിയും സംയുക്തമായി നടത്തുന്ന സ്തനാര്‍ബുദ ബോധവത്കരണ പ്രചാരണ പരിപാടി ആരംഭിച്ചു.

സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി നടത്തുന്ന പരിപാടിയുടെ ആരംഭ ഘട്ടത്തില്‍ത്തന്നെ രോഗനിര്‍ണയം നടത്തുന്നതിനും പ്രതിരോധ ചികിത്സാ സൌകര്യങ്ങള്‍ ഫലപ്രദമായി നല്‍കുന്നതിനും തുംബൈ ഹോസ്പിറ്റല്‍ പ്രതിജ്ഞാബദ്ധമാണെന്ന് തുംബൈ ഗ്രൂപ്പ് ഭാരവാഹികള്‍ അറിയിച്ചു. ദുബായി ടാക്സി കോര്‍പറേഷന്‍ പിങ്ക് ടാക്സി ലേഡി ഡ്രൈവര്‍മാര്‍ പരിപാടിയുടെ സന്ദേശകരായി പ്രവര്‍ത്തിക്കും. പ്രാരംഭഘട്ടത്തില്‍ 35 പിങ്ക് ടാക്സികള്‍ സ്തനാര്‍ബുദ ബോധവത്കരണ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു.

എംബിഎം ഗ്രൂപ്പ് ചെയര്‍മാന്‍ ഷെയ്ഖ് മുഹമ്മദ് മക്തൂം ജുമാ അല്‍ മക്തൂം സ്തനാര്‍ബുദ ബോധവത്കരണ പ്രചാരണ പരിപാടി ഉദ് ഘാടനം ചെയ്തു. തുംബൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് തുംബൈ മൊയ്തീന്‍, ദുബായി ടാക്സി കോര്‍പറേഷന്‍ സിഇഒ യൂസഫ് അല്‍ അലി, ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റി പ്രൊവോസ്റ്റ് പ്രഫ. ഗീത അശോക് രാജ്, തുംബൈ ഗ്രൂപ്പ് ഹെല്‍ത്ത് കെയര്‍ ഡിവിഷന്‍ വൈസ് പ്രസിഡന്റ് അക്ബര്‍ മൊയ്തീന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷാജ് ഹമീദ്