മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പയ്ക്കു പുതിയ നേതൃത്വം
Tuesday, January 12, 2016 8:29 AM IST
ടാമ്പ: മലയാളി അസോസിയേഷന് ഓഫ് ടാമ്പ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി വര്‍ഗീസ് മാണി (പ്രസിഡന്റ്), ജോസഫ് കുര്യന്‍ (വൈസ് പ്രസിഡന്റ്), വിജയന്‍ നായര്‍ (പ്രസിഡന്റ് ഇലക്ട്), ബിജോയ് ജോസഫ് (സെക്രട്ടറി) സൈമണ്‍ തൊമ്മന്‍ (ട്രഷറര്‍), ലാലി ചാക്കോ (ജോ. സെക്രട്ടറി), സോളമന്‍ ജോസഫ് (ജോ. ട്രഷറര്‍) എന്നിവരെ ബോര്‍ഡ് ഓഫ് എക്സിക്യൂട്ടീവിലേക്കും പ്രീത ജോര്‍ജ്, റീന കുരുവിള, എമില്‍ ബോബി, ജോര്‍ജ് ഏബ്രഹാം, ജോണ്‍ കല്ലേലിക്കല്‍, രാജേഷ് രാമചന്ദ്രന്‍, എബിന്‍ സജി, സുബിന്‍ സ്കറിയ, ഡാനിയല്‍ ഏബ്രഹാം, റെനി ജോര്‍ജ്, ദീപു പളളത്തറ എന്നിവരെ ഡയറക്ടര്‍ ബോര്‍ഡിലേയ്ക്കും ഷറോള്‍ഡ് ജോസഫ്, അലക്സ് ചെറിയാന്‍, ആല്‍വിന്‍ ജോയി, ഷോണ്‍ ജോസഫ് ബേബി, അനിത മറ്റമന, അനീഷ ജോണ്‍, ഷെല്‍സി ചെറിയാന്‍, തുഷാര തോമസ് എന്നിവര്‍ യൂത്ത് റെപ്രസെന്റേറ്റീവ് ആയും തെരഞ്ഞെടുത്തു.

ഡിസംബര്‍ 20നു ടാമ്പയിലെ സെന്റ് ജോസഫ് സീറോ മലബാര്‍ ദേവാലയത്തിന്റെ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സണ്ണി മറ്റമന ആണ് മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പയുടെ 2016 ലെ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചത്.

പുതിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പയും തമിഴ് അസോസിയേഷന്‍ ഓഫ് ടാമ്പയും സംയുക്തമായി ചെന്നൈ പ്രളയ ദുരിതാശ്വാസ നിധി ശേഖരം നടത്തുകയും അതിന്റെ നീതിയുക്തമായ ഉപയോഗം ഉറപ്പുവരുത്തുകയും ചെയ്തു.

പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 27നു (ശനി) വാള്‍റിക്കോയിലുളള ക്നാനായ കാത്തലിക്ക് ബങ്കിറ്റ്ഹാളില്‍ വിപുലമായ പരിപാടികളോടെ നടക്കും. ചടങ്ങില്‍ മലയാളത്തിന്റെ കലാ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. തുടര്‍ന്നു കലാപരിപാടികളും അരങ്ങേറും.

പ്രവര്‍ത്തനോദ്ഘാടനത്തിലേക്ക് ടാമ്പയിലും പരിസര പ്രദേശങ്ങളിലും അധിവസിക്കുന്ന എല്ലാ മലയാളി സുഹൃത്തുക്കളുടെയും സാന്നിധ്യ സഹകരണങ്ങള്‍ പ്രസിഡന്റ് വര്‍ഗീസ് മാണി സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോസ്മോന്‍ തത്തംകുളം