ഭഗവദ്ഗീതാ മാഹാത്മ്യം വിളിച്ചോതി 'ഡോളര്‍ എ ഗീത' ഡാളസിലും
Tuesday, January 12, 2016 7:17 AM IST
ഡാളസ്: നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളി ഹിന്ദുഭവനങ്ങളിലും ഭഗവദ്ഗീത എന്ന ലക്ഷ്യത്തോടെ കെഎച്ച്എന്‍എ ഗീതാ പ്രചാരണ പരിപാടി ഡാളസിലെ ശ്രീ ഗുരുവായൂരപ്പ സന്നിധിയില്‍ നടത്തി. 41 നാള്‍ നീണ്ടുനിന്ന മണ്ഡലകാല പൂജയോടു അനുബന്ധിച്ചു നടന്ന പ്രത്യേക ചടങ്ങില്‍ ഭഗവദ്ഗീതാ പ്രചരണ പരിപാടിക്ക് മികച്ച പ്രതികരണമാണു ലഭിച്ചത്. കെഎച്ച്എസ് പ്രസിഡന്റ് ഗോപാല പിള്ളയില്‍നിന്നു ഭാഗവത പ്രയോക്താവും ആചാര്യനുമായ ഡോ. വിശ്വനാഥ കുറുപ്പ് ആദ്യ പ്രതി ഏറ്റുവാങ്ങി. കെഎച്ച്എന്‍എ പ്രതിനിധികളായ അനില്‍ കേളോത്ത്, രഞ്ജിത് നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

സമ്പൂര്‍ണ മനുഷ്യരാശിയെ നന്മയിലേക്കു നയിക്കുവാനും, അവരെ ഒന്നിപ്പിക്കുവാനും, അതിലൂടെ ലോകത്തിന്റെ മുഴുവന്‍ നന്മയ്ക്കും വേണ്ടിയാണ് ശ്രീമദ് ഭഗവദ് ഗീത സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അമേരിക്കയില്‍ ജനിച്ചു വളരുന്ന പുതിയ തലമുറയ്ക്ക് അനുഭവവേദ്യമാകുവാന്‍ വേണ്ടിയുള്ള ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവാന്‍ കെഎച്ച്എന്‍എ മുന്‍ കൈയെടുക്കും. ഇതിനായി അമേരിക്കയിലെ വിവിധ ഹൈന്ദവ സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം