വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചിച്ചു
Tuesday, January 12, 2016 7:17 AM IST
ന്യൂയോര്‍ക്ക്: റിട്ടയേര്‍ഡ് അധ്യാപികയും കുണ്ടറ ലെവിലാന്‍ഡില്‍ ഡാനിയേലിന്റെ ഭാര്യ മറിയാമ്മ ഡാനിയല്‍ (79) ജനുവരി 11 നു നിര്യാതയായി. മക്കള്‍: ലാലി, ബീന, ലെവി, ബിനു, സഹോദരങ്ങള്‍: വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും, ഇപ്പോഴത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും, ഫൊക്കാന നേതാവുമായ കൊച്ചുമ്മന്‍ ജേക്കബ്, പരേതനായ വര്‍ഗീസ് ടി. ജേക്കബ്, മാത്യു ടി. ജേക്കബ്, ജോണ്‍. ടി ജേക്കബ്, ജേക്കബ് ടി ജേക്കബ് (ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റി), രാജന്‍ ടി ജേക്കബ് (വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്‍ ട്രസ്റി ബോര്‍ഡ് മെമ്പര്‍), ലില്ലിക്കുട്ടി ബാബു, ഏലിയാമ്മ കുട്ടപ്പന്‍, ലീലാമ്മ പ്രകാശ് (വെസ്റ്ചെസ്റര്‍ കൌണ്ടി).

വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷനുവേണ്ടി എക്സിക്യൂട്ടീവ് കമ്മിറ്റി, കമ്മിറ്റി മെംബേഴ്സ്, ട്രസ്റീ ബോര്‍ഡ് മെമ്പേഴ്സ് തുടങ്ങിയവര്‍ അനുശോചിച്ചു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍