ബ്ളാസ്റേഴ്സ് എഫ്സി കുവൈറ്റ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു
Monday, January 11, 2016 10:04 AM IST
കുവൈത്ത്: ബ്ളാസ്റേഴ്സ് എഫ്സി കുവൈറ്റ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. അബാസിയ സ്പീഡ് നെറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രസിഡന്റ് അമീര്‍ അലി അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരികളായ ഒ.കെ. റസാക്ക് ഉദ്ഘാടനവും എ.പി.പി. ജോഷി പുതുവര്‍ഷ സന്ദേശവും നല്കി.

ടീം കോച്ച് മുബാറക് 2015 ലെ ടീമിന്റെ ജയ പരാജയങ്ങളെയും 2016 ലെ ടീം സാധ്യതകളെയും വിലയിരുത്തി സംസാരിച്ചു. വിനോദ്, ഖലിദ്, ഷരീഫ്, മുജീബ് പോത്താനി, സാംസണ്‍, ബോണി എന്നിവര്‍ ആശംസ പ്രസംഗം നടത്തി. രാഗേഷ്, ടിനു, സയിദ്, രമേശ്, ഇഖ്ബാല്‍ മുറ്റിചൂര്‍ തുടങ്ങിയവര്‍ കലാ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. രണ്‍ദീര്‍ ജോസ് സ്വാഗതം പറഞ്ഞ യോഗത്തിന് ലത്തീഫ് ചേര്‍പ്പ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍