ബാസില്‍ ആര്‍ട്സ് നൃത്തോത്സവിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു
Monday, January 11, 2016 9:25 AM IST
കുവൈത്ത്: കുവൈത്തിലെ പ്രമുഖ കലാ, സാംസ്കാരിക സംഘടനയായ 'ദി ബാസില്‍ ആര്‍ട്സി'ന്റെ ആഭിമുഖ്യത്തില്‍ നൃത്തോത്സവ് എന്ന പേരില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നൃത്തമത്സരം സംഘടിപ്പിക്കുന്നു.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, ക്ളാസിക്കല്‍, സിനിമാറ്റിക് എന്നീ ഇനങ്ങളില്‍ ക്രമീകരിച്ചിരിക്കുന്ന മത്സരങ്ങള്‍ ഫെബ്രുവരി 12നു നടക്കും.

പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ക്കു ഫെബ്രുവരി അഞ്ചിനു മുമ്പായി പേരുകള്‍ രജിസ്റര്‍ ചെയ്യാവുന്നതാണ്.

വിവരങ്ങള്‍ക്ക്: 97542844, 66940658.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍