കാസര്‍ഗോഡ് ജില്ലാ അസോസിയേഷന്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു
Monday, January 11, 2016 9:23 AM IST
കുവൈത്ത്: കാസര്‍ഗോഡ് ജില്ലാ അസോസിയേഷന്‍ മെട്രോ മെഡിക്കല്‍ കെയറുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ജനുവരി 15ന് രാവിലെ ഏഴു മുതല്‍ മെട്രോ മെഡിക്കല്‍ കെയറില്‍ ആരംഭിക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, ചര്‍മ്മ വിഭാഗം, ഡെന്റല്‍ വിഭാഗം, ഗൈനക്കൊളജി തുടങ്ങിയ എല്ലാ വിഭാഗത്തിലേയും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന മെംബര്‍മാര്‍ മുന്‍കൂട്ടി പേരുകള്‍ രജിസ്റര്‍ ചെയ്യേണ്ടതാണന്നു കാസര്‍ഗോഡ് ജില്ലാ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 99609730, 90027939, 66980868.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍