വിനോദവും വിജ്ഞാനവും പകര്‍ന്ന് ജാമിഅ സെക്ടര്‍ വിന്റര്‍വെല്‍
Monday, January 11, 2016 9:20 AM IST
ജിദ്ദ: ജിദ്ദ കിലോ 14ല്‍ റിസാല സ്റഡി സര്‍ക്കിള്‍ ജാമിഅ സെക്ടര്‍ സംഘടിപ്പിച്ച വിന്റര്‍വെല്‍ വിദ്യാര്‍ഥികള്‍ക്ക് പുതിയ അനുഭവങ്ങള്‍ പകര്‍ന്നു.
ഐസിഎഫ് മഹ്ജര്‍ സര്‍ക്കിള്‍ സെക്രട്ടറി അലി വിളയില്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ നൌഫല്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. 'നാം നാളെയെ നിര്‍മിക്കേണ്ടവര്‍' എന്ന ശീര്‍ഷകത്തില്‍ നടന്ന മോട്ടിവേഷന്‍ ക്ളാസിന് അബ്ദുല്‍ ഗഫൂര്‍ മാസ്റര്‍ നേതൃത്വം നല്‍കി. ആര്‍എസ്സി സോണ്‍ കണ്‍വീനര്‍ നൌഫല്‍ എറണാകുളം, പ്രവര്‍ത്തക സമിതി അംഗം എന്‍ജിനിയര്‍ മന്‍സൂര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു.

അറിവുകള്‍ പങ്കുവച്ചും വിനോദങ്ങളില്‍ ഏര്‍പെട്ടും ജാമിഅ സെക്ടറിലെ വിവിധ യൂണിറ്റുകളില്‍നിന്നുള്ള എഴുപതോളം വിദ്യാര്‍ഥികള്‍ ഒരു പകല്‍ മുഴുവനും ഒരുമിച്ചു ചെലവഴിച്ചു. യൂണിറ്റ് തിരിച്ചുള്ള പ്രശ്നോത്തരി മത്സരത്തില്‍ മദാഹിന്‍ ഫഹദ് യൂണിറ്റില്‍നിന്നുള്ള റൌസ് അലി ഒന്നാം സ്ഥാനവും ഷഹബാസ് സുലൈമാനിയ യൂണിറ്റ് രണ്ടാം സ്ഥാനവും നേടി.

പഠന സെഷനുകള്‍ക്കു പുറമേ വിവിധ കലാ കായിക ഇനങ്ങളും വിദ്യാര്‍ഥികളില്‍ ആവേശം പകര്‍ന്നു. വിവിധ ഗ്രൂപ്പുകളായി വിദ്യാര്‍ഥികള്‍ക്കുവേണ്ടി നടത്തിയ ഫുട്ബോള്‍ മത്സരത്തോടെയാണു വിന്റര്‍വെല്‍ സമാപിച്ചത്.

ആര്‍എസ്സി ജാമിഅ സെക്ടര്‍ ജനറല്‍ കണ്‍വീനര്‍ ഷൌക്കത്തലി മാസ്റര്‍ താനൂര്‍, റിസാല കണ്‍വീനര്‍ ആഷിഖ് ശിബിലി മുണ്ടപ്ര, വിസ്ഡം കണ്‍വീനര്‍ ജംഷീര്‍, മുഹമ്മദലി എആര്‍ നഗര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്കു നേതൃത്വം നല്‍കി. സ്റുഡന്‍സ് കണ്‍വീനര്‍ കെ.വി. മുഹമ്മദ് ഇല്യാസ് സ്വാഗതവും ഫിനാന്‍സ് കണ്‍വീനര്‍ അബ്ദുല്‍ സലിം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍