കുവൈറ്റ് ഇസ്ലാമിക് കൌണ്‍സിലിനു പുതിയ ഭരണസമിതി
Monday, January 11, 2016 9:19 AM IST
കുവൈത്ത് സിറ്റി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷക ഘടകമായി കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന കുവൈറ്റ് കേരള ഇസ്ലാമിക് കൌണ്‍സില്‍ 2015-16 വര്‍ഷത്തേയ്ക്കുള്ള കേന്ദ്ര ഭാരവാഹികളെ തെരഞ്ഞെടുത്തു.

നാസര്‍ മശ്ഹൂര്‍ തങ്ങള്‍ (ചെയര്‍മാന്‍), ഹംസ ബാഖവി (വൈസ് ചെയര്‍മാന്‍), ഷംസുദ്ദീന്‍ ഫൈസി (പ്രസിഡന്റ്), ഉസ്മാന്‍ ദാരമി, മുഹമ്മദ് അലി ഫൈസി, മുസ്തഫ ദാരിമി, അബ്ദുല്‍ ലത്തീഫ് എടയൂര്‍ (വൈസ് പ്രസിഡന്റുമാര്‍), മുഹമ്മദ് അലി പുതുപ്പറമ്പ് (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ ഗഫൂര്‍ ഫൈസി, ഹംസ ദരമി, ഇസ്മയില്‍ ഹുദവി, ഇ.എസ്. അബ്ദുറഹ്മാന്‍ ഹാജി (സെക്രട്ടറിമാര്‍), നാസര്‍ കൊടൂര്‍ (ട്രഷറര്‍) എന്നിവരേയും സബ് വിംഗ് ഡയറക്ടര്‍മാരായി ശംസുദ്ദീന്‍ മൌലവി (ദഅവ), മൊയ്തീന്‍ഷ എം.ടി. മൂടാല്‍(ഉംറ), ഇക്ബാല്‍ മാവിലാടം (വിദ്യാഭ്യാസം), അബ്ദു കുന്നുംപുറം (റിലീഫ്), മുജീബ് മൂടാല്‍ (മീഡിയ), അബ്ദുല്‍ ഹഖീം വാനിയന്നൂര്‍ (പബ്ളിക്കേഷന്‍സ്) എന്നിവരെയും തെരഞ്ഞെടുത്തു.

ഷംസുദ്ദീന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൌണ്‍സില്‍ മീറ്റില്‍ സംഘടനയുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഹംസ ദാരിമിയും വരവു ചെലവു കണക്കും മുഹമ്മദ് അലി പുതുപ്പറമ്പും അവതരിപ്പിച്ചു. എസ്വൈഎസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. ഹംസ ബാഖവി സ്വാഗതവും മുഹമ്മദ് അലി പുതുപ്പറമ്പ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍