ജിദ്ദ തൃത്താല കൂട്ടായ്മ സഹായം കൈമാറി
Monday, January 11, 2016 9:16 AM IST
ജിദ്ദ/തൃത്താല: പാലക്കാട് ജില്ലയിലെ തൃത്താലക്കടുത്ത് കാക്കാട്ടിരി മഹല്ല് പരിതിയില്‍ താമസിക്കുന്ന പിലാന്തോള വളപ്പില്‍ ജലീലിന്റെ ഭാര്യ സമീറക്ക് കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാവശ്യമായ തുക സ്വരൂപിക്കുന്നതിലേക്കു തൃത്താല കൂട്ടായ്മ 3,06100 രൂപയുടെ ചെക്ക് കൈമാറി.

ജിദ്ദയിലെ തൃത്താല കൂട്ടായ്മയിലെ സൌത്ത് തൃത്താല മഹല്ല് കമ്മിറ്റിയും തൃത്താല വെല്‍ഫെയര്‍ ഫോറം കമ്മിറ്റിയും കൂടി സ്വരൂപിച്ചെടുത്ത ധനസഹായം സൌത്ത് തൃത്താല മഹല്ല് ഖത്തീബ് അബൂബക്കര്‍ മുസ്ലിയാര്‍, ജലീലിന്റെ ഉപ്പ കൊയണ്ണി എന്ന ബാവ എന്നിവര്‍ക്ക് സഹായം കൈമാറുകയും തൃത്താല കൂട്ടായ്മയുടെ മുന്‍നിര പ്രവര്‍ത്തകരായ ഇ.വി. വീരാന്‍കുട്ടി, വി.പി. മൊഹ്യുദ്ദീന്‍, വി.പി. മുസ്തഫ, ബഷീര്‍ തുറക്കല്‍, മുസ്തഫ വാഴയില്‍, റസാക്ക് കടവില്‍, സക്കീര്‍ മേഴത്തൂര്‍, അലിമോന്‍ മേഴത്തൂര്‍ എന്നിവര്‍ പങ്കെടുക്കുകയും ചെയ്തു. സൌത്ത് തൃത്താലയിലെ വേട്ടുപറമ്പില്‍ പരേതനായ കമാലിന്റെ മകളാണു ഷമീറ.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍