കെകെഎംഎ അഹമ്മദി സോണ്‍ 'മജ്ലിസ് 2016' ഫെബ്രുവരി 24ന്
Monday, January 11, 2016 9:15 AM IST
കുവൈത്ത്: കേരള മുസ്ലിം അസോസിയേഷന്‍ എല്ലാ വര്‍ഷവും സംഘടിപ്പിച്ചു വരുന്ന മത വിജ്ഞാന സദസ് 'മജ്ലിസ് 2016' ന്റെ ആദ്യ സമ്മേളനം ഫെബ്രുവരി 24നു(ബുധന്‍) വൈകുന്നേരം ഫഹാഹീലില്‍ സംഘടിപ്പിക്കാന്‍ മലബാര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അഹമ്മദി സോണ്‍ കെകെഎംഎ യോഗം തീരുമാനിച്ചു.

പ്രമുഖ പണ്ഡിതന്‍ ഹാഫിസ് അനസ് മൌലവി പ്രഭാഷണം നടത്തും. 'മജ്ലിസ് 2016' ന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. എ.വി. ഹനീഫ (ചെയര്‍മാന്‍), സംസം റഷീദ്, സലിം കൊമ്മേരി (വൈസ് ചെയര്‍മാന്‍), ബഷീര്‍ ഉദിനൂര്‍ (ജനറല്‍ കണ്‍വീനര്‍), അഷ്റഫ് മാങ്കാവ് (ജോ.കണ്‍വീനര്‍), എ.ടി. നൌഫല്‍, പി.എം. ജാഫര്‍, അബ്ദുല്‍ ഹമീദ്, നിയാദ് (പബ്ളിസിറ്റി), സി.എം. അഷ്റഫ്, ഹംസ കുട്ടി, (വെന്യു), എന്‍ജിനിയര്‍ നവാസ്, പി. അബ്ദുല്‍ രഫീഖ്, അസ്ലം ഹംസ കോയ, നിസാം, നാസര്‍ (ഫിനാന്‍സ്), ഹസന്‍ കുഞ്ഞി, വി. സഹീര്‍, മുജീബ്, ഹുസൈന്‍ (വോളന്റിയര്‍), ഗഫൂര്‍, നിജാസ്, നജീബ് (ഫുഡ്) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡന്റ് എ.വി. ഹനീഫ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റസാക്ക് മേലടി സ്വാഗതം പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍