കല കുവൈറ്റ് വാര്‍ഷിക പ്രതിനിധി സമ്മേളനം ജനുവരി 15ന്
Monday, January 11, 2016 9:15 AM IST
കുവൈത്ത്: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് മുപ്പത്തി ഏഴാമത് വാര്‍ഷിക പ്രതിനിധി സമ്മേളനം ജനുവരി 15നു(വെള്ളി) രാവിലെ ഒമ്പതു മുതല്‍ മധു ഇളമാട് നഗറില്‍ (സല്‍വ അലദാന സ്കൂളില്‍) നടക്കും.

കഴിഞ്ഞ ഒരു പ്രവര്‍ത്തന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും സമ്മേളനം അംഗീകരിക്കും.

പുതിയ സംഘടനാ തീരുമാനങ്ങളും 2016 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള കേന്ദ്ര ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുക്കും. വഫ്ര മുതുല്‍ ജഹറ വരെ നീണ്ടു കിടക്കുന്ന പ്രദേശങ്ങളിലായി പ്രവര്‍ത്തിക്കുന്ന കലയുടെ 48 യൂണിറ്റു സമ്മേളനങ്ങളും തുടര്‍ന്ന് ഫഹഹീല്‍, അബാസിയ, സാല്‍മിയ മേഖല സമ്മേനളനങ്ങളും പൂര്‍ത്തിയാക്കിയുമാണു കേന്ദ്ര സമ്മേളനം നടക്കുന്നത്. വിവിധ മേഖല സമ്മേളനങ്ങളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട 350 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി സ്വാഗത സംഘം രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. സാല്‍മിയ റെഡ് ഫ്ലൈം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ സ്വാഗത സംഘം ചെയര്‍മാനായി ജെ. സജിയെയും ജനറല്‍ കണ്‍വീനറായി സജി തോമസ് മാത്യുവിനെയും തെരഞ്ഞെടുത്തു. യോഗത്തില്‍ കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത്, മേഖല സെക്രട്ടറി രമേശ് കണ്ണപുരം, അരുണ്‍കുമാര്‍, ജെ. സജി എന്നിവര്‍ സംസാരിച്ചു. മേഖല പ്രസിഡന്റ് വിനോദ് കെ. ജോണ്‍ അധ്യക്ഷത വഹിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍