കുവൈത്ത് സിറ്റി: പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വിവിധ പ്രശ്ന പരിഹാരങ്ങള്‍ക്കുമായി നിലവിലുണ്ടായിരുന്ന പ്രവാസികാര്യ മന്ത്രാലയം വിദേശ കാര്യ വകുപ്പില്‍ ലയിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ് അബാസിയ മേഖല സമ്മേളനം അംഗീകരിച്ച പ്രമേയം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രവാസി സമൂഹത്തിന്റെ പുനരധിവാസവും അവര്‍ നേരിടുന്ന മറ്റനേകം പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്െടത്താന്‍ പ്രത്യേക വകുപ്പ് വേണമെന്ന നിരന്തര ആവശ്യത്തിന്റെ ഭാഗമായി 12 വര്‍ഷം മുമ്പ് ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിലവില്‍വന്ന പ്രത്യേക വകുപ്പിനെ മറ്റൊരു വകുപ്പില്‍ ലയിപ്പിക്കുക വഴി പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്ക് നേരേ കണ്ണടയ്ക്കുക എന്നതാകും ആത്യന്തികമായി സംഭവിക്കുക.
രാജ്യത്തിന്റെ സമ്പത്ത് ഘടനയ്ക്ക് താങ്ങായി നില്ക്കുന്ന പ്രവാസി സമൂഹത്തെ അന്യവത്കരിക്കാനുള്ള ഈ നീക്കം ഉപേക്ഷിക്കണമെന്നും കല കുവൈത്ത് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അബാസിയ മധു ഇളമാട് നഗറില്‍ (അല്‍ഫോന്‍സ ഹാള്‍) ചേര്‍ന്ന സമ്മേളനം ആര്. നാഗനാഥന്‍ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി സി.കെ. നൌഷാദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ടി.വി. ഹിക്മത്ത് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മേഖലയിലെ വിവിധ യൂണിറ്റുകളില്‍നിന്നായി തെരഞ്ഞെടുക്കപ്പെട്ട 187 പ്രതിനിധികളാണു സമ്മേളനത്തില്‍ പങ്കെടുത്തത്.
സാം പൈനുംമൂട്, സജിത സ്കറിയ, സലിം രാജ് എന്നിവരടങ്ങിയ പ്രസീഡിയമാണു സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്.
ഉദ്ഘാടന സെഷനില്‍ വിവിധ സാംസ്കാരിക സാമൂഹ്യ സംഘടനാ പ്രതിനിധികളായ സത്താര്‍ കുന്നില്‍, ബര്ഗ്മാന് തോമസ്, ബാബു ജി. ബത്തേരി, ചെസില്‍ രാമപുരം, ജോണി കുന്നില്‍, ലിസി കുര്യാക്കോസ്, അഷറഫ് കാളത്തോട്, സാബു പീറ്റര്‍, ജോയ്, ടോളി പ്രകാശ്, മുണ്ടാക്കാടന്‍, ജേക്കബ് എന്നിവര്‍ സൌഹാര്‍ദ്ദ പ്രതിനിധികളായി പങ്കെടുത്തു. സണ്ണി സൈജേഷ് ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും ദിലിന് നാരായണന് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു, ജോയിന്റ് സെക്രട്ടറി ഷാജു വി. ഹനീഫ് എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
സമ്മേളനത്തില്‍ മേഖലയുടെ പുതിയ ഭാരവാഹികളായി കൃഷ്ണകുമാര്‍ ചെറുവത്തൂര്‍ (പ്രസിഡന്റ്), മൈക്കള്‍ ജോണ്സന് (സെക്രട്ടറി) എന്നിവരേയും സി. ബാലകൃഷ്ണന്, അജിത്ത്കുമാര്‍, കെ.എം. രാജേഷ്, കൃഷ്ണകുമാര്‍ ഇയ്യാല്‍, സലിംരാജ്, സ്കറിയ ജോണ്‍, പ്രിന്‍സ്റണ്‍, കിരണ്‍ കാവുങ്കല്‍, അഭിലാഷ് എന്നിവരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തു.
അവതരണഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിന് സ്വാഗതസംഘം ചെയര്മാന് ടി.കെ. സൈജു സ്വാഗതവും മേഖല പ്രസിഡന്റ്് കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍