നവയുഗം സഫിയ അജിത് മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്: ആറു ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു
Monday, January 11, 2016 9:12 AM IST
ദമാം: നവയുഗം സാംസ്കാരിക വേദി അല്‍ കോബാര്‍ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന സഫിയ അജിത് മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആറു ടീമുകള്‍ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയതായി ടെക്നിക്കല്‍ കമ്മിറ്റി കണ്‍വീനര്‍ പ്രിജി കൊല്ലം അറിയിച്ചു.

പ്രീക്വാര്‍ട്ടറിലെ ആദ്യ മത്സരത്തില്‍ കാസറോടിയന്‍സ് ടീം, കൊറാക്ക് സ്ട്രൈക്കേഴ്സിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി. (സ്കോര്‍: കൊറാക്ക് സ്ട്രൈക്കേഴ്സ് 42/8; കാസറോടിയന്‍സ് 45/3). 13 പന്തില്‍ 18 റണ്‍സ് നേടുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത മികച്ച ഓള്‍റൌണ്ട് പ്രകടനം കാഴ്ച വച്ച കാസറോടിയന്‍സ് ടീമിന്റെ ഹാരിസ് മാന്‍ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.

രണ്ടാം മത്സരത്തില്‍ കോബാര്‍ യുണൈറ്റഡ് ടീം, ക്യുസിസി പൈതൃകം ടീമിനെ 28 റണ്‍സിന് പരാജയപ്പെടുത്തി. (സ്കോര്‍: കോബാര്‍ യുണൈറ്റഡ് 93/3; ക്യുസിസി പൈതൃകം 65/7). മികച്ച ബാറ്റിംഗ് പ്രകടനത്തിലൂടെ 25 പന്തില്‍ 46 റണ്‍സ് നേടിയ കോബാര്‍ യുണൈറ്റഡ് ടീമിന്റെ ജാവദ് മാന്‍ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.

മൂന്നാം മത്സരത്തില്‍ അല്‍ ഹസ സ്ട്രൈക്കേഴ്സ് ടീം റാക്കബോയ്സ് ഒരു വിക്കറ്റിന് പരാജയപ്പെടുത്തി. (സ്കോര്‍: അല്‍ ഹസ സ്ട്രൈക്കേഴ്സ് 53 /9 റാക്കബോയ്സ് 52 /6. 04 പന്തില്‍ 13 റണ്‍സ് നേടുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത് മികച്ച ഓള്‍ റൌണ്ട് പ്രകടനം കാഴ്ചവച്ച അല്‍ ഹസ സ്ട്രൈക്കേഴ്സ് സാജിദ് മാന്‍ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.

നാലാം മത്സരത്തില്‍ ബിഎംസി ടീം, കെസിസി ദമാം ടീമിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി. (സ്കോര്‍: കെസിസി ദമാം 37/5; ബിഎംസി 38/3). മികച്ച ബൌളിംഗ് കാഴ്ചവച്ച് രണ്ടു വിക്കറ്റ് വീഴ്ത്തിയ ബിഎംസിയുടെ റഫീക്കിനെ മാന്‍ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുത്തു.

അഞ്ചാം മത്സരത്തില്‍ ഒസിസി ജുബൈല്‍ ടീം, കേരള സ്ട്രൈക്കേഴ്സ് ടീമിനെ 32 റണ്‍സിന് പരാജയപ്പെടുത്തി. (സ്കോര്‍: ഒസിസി ജുബൈല്‍ 86/8; കേരള സ്ട്രൈക്കേഴ്സ് 54/9). മികച്ച ബാറ്റിംഗ് പ്രകടനത്തിലൂടെ 13 പന്തില്‍ 31 റണ്‍സ് നേടിയ ഒസിസി ജുബൈല്‍ ടീമിന്റെ നൌഷാദ് മാന്‍ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.

ആറാം മത്സരത്തില്‍ റോയല്‍ സ്ട്രൈക്കേഴ്സ് ടീം, അല്‍ ഹസ സ്ട്രൈക്കേഴ്സ് ടീമിനെ 27 റണ്‍സിന് പരാജയപ്പെടുത്തി. (സ്കോര്‍: റോയല്‍ സ്ട്രൈക്കേഴ്സ് 82/8; അല്‍ ഹസ സ്ട്രൈക്കേഴ്സ് 55/5). മികച്ച ബാറ്റിംഗ് പ്രകടനത്തിലൂടെ 19 പന്തില്‍ 38 റണ്‍സ് നേടിയ റോയല്‍ സ്ട്രൈക്കേഴ്സ് ടീമിന്റെ തന്‍വീര്‍ മാന്‍ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.

ജനുവരി 15ന് (വെള്ളി) സെമി ഫൈനല്‍, ലൂസേഴ്സ് ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ നടക്കും

സന്തോഷ് ചങ്ങോലിക്കല്‍, അബ്ദുല്‍ റഹീം അനനല്ലൂര്‍, ശ്രീകുമാര്‍ വെള്ളല്ലൂര്‍, അന്‍വര്‍ അലി, കിഷോര്‍, അജയ് ഷാജി, റെഞ്ജി കെ. രാജു, ടോണി കൊളാരിക്കല്‍, എ.ടി.എം. വിജയ്, ഉണ്ണികൃഷ്ണന്‍, റെജിന്‍, ബാസിം ഷാ, അരുണ്‍ നൂറനാട് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം