നവയുഗം വര്‍ത്തമാനം വാര്‍ഷികം കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു
Monday, January 11, 2016 9:11 AM IST
ദമാം: നവയുഗം സാംസ്കാരിക വേദി ദമാം മേഖലയുടെ സമകാലിക വിഷയങ്ങളില്‍ തുറന്ന ചര്‍ച്ച വേദിയായ വര്‍ത്തമാനം വാര്‍ഷികം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

മതനിരപേക്ഷതയുടെ പൊതുമണ്ഡലം ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ ചെറുത്ത് തോല്‍പ്പിച്ചെങ്കില്‍ മാത്രമേ രാജ്യ പുരോഗതി സാദ്യമാകൂ. ഇതിനൊക്കെ എതിരെ ഉയര്‍ന്ന് വരുന്ന പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ ഇടതുപക്ഷ ജനാതിപത്യ ശക്തികള്‍ക്കു കഴിയുന്നുണ്െടന്നു കാനം രാജേന്ദ്രന്‍ പറഞ്ഞു.

സ്വതന്ത്ര അഭിപ്രായത്തെയും ആ അഭിപ്രായത്തിലൂടെ രൂപീകരിക്കുന്ന അഭിപ്രായ സമന്വയവും ഇല്ലാതാക്കാനും ഒരു നൂറ്റാണ്ട് കാലത്തെ കോളനിവാഴ്ചയ്ക്കെതിരെ നടന്ന പോരാട്ടത്തിന്റെ ഫലമായി നാം നേടിയെടുത്ത സ്വാതന്ത്യ്രം ഒരു സങ്കല്പമായി മാറുകയാണോ നമുക്ക് ഭരണഘടന നല്‍കുന്ന ജനതിപത്യാവകാശങ്ങള്‍ ഒരു അലങ്കാരമായി മാറുകയാണോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണു രാജ്യത്തിന്റെ ഇന്നത്തെ പോക്കെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രമുഖ കവിയും വാക്മിയുമായ കുരിപ്പുഴ ശ്രീകുമാര്‍ സാഹിത്യ വര്‍ത്തമാനത്തില്‍ മുഖ്യപ്രഭാഷണം നടത്തി. നവയുഗം ദമാം മേഖല പ്രസിഡന്റ് റിയാസ് ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. ദമാം മേഖല സെക്രട്ടറി നവാസ് ചാന്നാങ്കര സ്വാഗതവും വായനവേദി കണ്‍വീനര്‍ ബാസിം ഷാ നന്ദിയും പറഞ്ഞു. നവയുഗം കേന്ദ്ര കമ്മിറ്റി സെക്രട്ടറി കെ.ആര്‍. അജിത്, പ്രസിഡന്റ് ഉണ്ണി പൂച്ചെടിയില്‍, നവയുഗം അല്‍ കോബാര്‍ മേഖല സെക്രട്ടറി എം.എ.വാഹിദ് കാര്യര, അല്‍ ഹസ മേഖല സെക്രട്ടറി ഹുസൈന്‍ കുന്നികോട്, കുടുംബ വേദി കണ്‍വീനര്‍ ലീന ഉണ്ണികൃഷ്ണന്‍, സുമി ശ്രീലാല്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഇ.എം. കബീര്‍ (നവോദയ), പി.എം.നജീബ് (ഒഐസിസി), മാലിക് മക്ബൂല്‍ (കെഎംസിസി), കെ.എം. ബഷീര്‍ (തനിമ) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

തുടര്‍ന്നു നടന്ന സാഹിത്യ ചര്‍ച്ച അരുണ്‍ നൂറനാട് നിയന്ത്രിച്ചു. കദീജ ഹബീബ്, സക്കീര്‍ ഹുസൈന്‍, മാധവ് സലിം, ലീന ഉണ്ണിക്കൃഷ്ണന്‍, എ.കെ. നഹാസ്, നിസാം, നാസിം പെരുമാതുറ, മനാഫ് പോത്തന്‍കോട്, ഗോപകുമാര്‍, സുധീര്‍, സുബ്രഹ്മണ്യന്‍, നിസാര്‍, ജയകുമാര്‍, ശ്രീകുമാര്‍ വെള്ളല്ലൂര്‍, മോഹനനന്‍ കെ.കെ. സുബി വര്‍മ്മ പണിക്കര്‍,അരുണ്‍ ചാത്തന്നൂര്‍, തോമസ് ചാക്കോ, ജയിംസ് കുറ്റിയാടി, സധീഷ് സി. ഫാത്തിമ റിയാസ്, ഫ്രീസിയ ഹബീബ്, ആര്‍ദ്ര ഉണ്ണിക്കൃഷ്ണന്‍, ഗുണശീലന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസരിച്ചു. സാഹിത്യ ചര്‍ച്ച വേറിട്ടൊരു അനുഭവമായിരുന്നു.

വിവരങ്ങള്‍ക്ക്: 050 9950 580.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം