ന്യൂയോര്‍ക്ക്: വെസ്റ്ചെസ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്ക് മഹോത്സവം ഭക്തി നിര്‍ഭരമായ രിതിയില്‍ 2016 ജനുവരി 16ന് ആഘോഷിക്കുന്നു. രാവിലെ അയ്യപ്പ സുപ്രഭാതത്തോടെ ആരംഭിക്കുന്ന മകരവിളക്ക് മഹോത്സവം ഉഷപൂജയ്ക്കും അയ്യപ്പനൂട്ടിനും, പമ്പസദ്യയ്ക്കും ശേഷം ഇരുമുടി പൂജ സമാരംഭിക്കുകയാണ്. ഇരുമുടിയെന്തിയ അയ്യപ്പന്മാര് ചെണ്ട മേളത്തിന്റയും താലപൊലിയുടെയും അകമ്പടിയോടെ ശരണംവിളിയോടെ ക്ഷേത്രംവലംവച്ച് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്നു. ഇതോടൊപ്പംതന്നെ അയ്യപ്പന് വിളക്കും വാസ്റ് വിളക്കും വെസ്റ്ചെസ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയായി ഒരുക്കുന്നു. നെയ്യഭിഷേകത്തിനും പുഷ്പഭിഷേകത്തിനോടെപ്പം തന്നെ വാസ്റ് ഭജന്‍ ഗ്രൂപ്പിന്റെ ഭജനയും ഭക്തരെ ഭക്തിയുടെ കൊടുമുടിയില്‍ എത്തിക്കും. പടിപൂജ, നമസ്കാര മന്ത്ര സമര്‍പ്പണം, മംഗള ആരതി, മന്ത്ര പുഷ്പം, ചതുര്‍ത്ഥ പാരായണം, ദിപരാധന, കര്‍പ്പൂരാഴിയും, അന്നദാനം എന്നിവയാണ്. ഹരിവരാസനയോടെ മകരവിളക്ക് മഹോത്സവത്തിനു കൊടിയിറങ്ങും.
അയ്യപ്പഭക്തന്മാര്ക്ക് അഭിമാനിക്കത്തക്കവിധത്തില്‍ വെസ്റ്ചെസ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി പുരോഗമിക്കുന്നു. ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത കേരളീയത്തനിമയോടുകൂടിയുള്ള പൂജാകര്‍മ്മാദികള്‍ അതിന്റെ എല്ലാ പരിപൂര്ണതയോടും കൂടി കേരളത്തില്‍നിന്നു വന്നിട്ടുള്ള പൂജാരി ബ്രഹ്മശ്രീ മനോജ് നമ്പൂതിരി നിര്‍വഹിക്കുന്നു എന്നതാണ്.
ഗുരു സ്വാമി പാര്‍ത്ഥസാരഥിപിള്ള, സെക്രട്ടറി ഡോ.പത്മജാ പ്രേം, ചെയര്മാന് വാസുദേവ് പുളിക്കല്‍, വൈസ് പ്രസിഡന്റ് ജനാര്ധനന് ഗോവിന്ദന്, ഗണേഷ് നായര്‍, ഡോ. പ്രേം, ജോഷി നാരായണന്, രാധാകൃഷ്ണന്.പി.കെ, രാജാന് നായര്‍ , നാരായണന് നായര്‍, രമണി പിള്ള, സുരേന്ദ്രന് നായര്‍, ഗോപിക്കുട്ടന് നായര്‍ ,സന്തോഷ് നായര്‍ , സുവര്‍ണ്ണ, രുക്മിണി നായര്‍, തങ്കമണി പിള്ള, ഓമനാ വാസുദേവ് , ബീനാ പ്രസന്നന് , പങ്കജം മേനോന് തുടങ്ങിയവര്‍ എല്ലാ ക്രമീകരണങ്ങള്‍ക്കും നേതൃത്വം വഹിക്കും.
റിപ്പോര്‍ട്ട്: പാര്‍ത്ഥസാരഥിപിള്ള