കൈരളി ഇന്റര്‍ സ്കൂള്‍ യുവജനോത്സവം: റാസ് അല്‍ ഖൈമ ഇന്ത്യന്‍ പബ്ളിക് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍
Saturday, January 9, 2016 10:39 AM IST
ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറയുടെ ആഭിമുഖ്യത്തില്‍ ഫുജൈറ, റാസ് അല്‍ ഖൈമ എന്നീ എമിറേറ്റുകളിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഇന്റര്‍ സ്കൂള്‍ യുവജനോത്സവത്തില്‍ റാസ് അല്‍ ഖൈമ ഇന്ത്യന്‍ പബ്ളിക് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി.

റാസ് അല്‍ ഖൈമ സ്കോളേഴ്സ് ഇന്ത്യന്‍ സ്കൂള്‍ റണ്ണറപ്പായി. ഔവര്‍ ഓണ്‍ ഇംഗ്ളീഷ് ഹൈസ്കൂള്‍ ഫുജൈറയിലെ തുഷാര്‍ ഷൈജു ജൂണിയര്‍

കലാപ്രതിഭാപട്ടവും റാസ് അല്‍ ഖൈമ സ്കോളേഴ്സ് ഇന്ത്യന്‍ സ്കൂളിലെ സാന്ദ്ര രാജന്‍ ജൂണിയര്‍ കലാതിലകമായും അതേസ്കൂളിലെ കൃഷ്ണ സുരേഷ് സീനിയര്‍ കലാതിലകമായും തെരഞ്ഞെടുക്കപ്പെട്ടു.

ഏഴു സ്റേജുകളിലായി നാനൂറോളം കലാപ്രതിഭകള്‍ മാറ്റുരച്ച മത്സരപരിപാടികള്‍ രാത്രി ഒമ്പതോടെ സമാപിച്ചു. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവും എഴുത്തുകാരിയും പ്രശസ്ത അധ്യാപികയുമായ ഡോ.

പി.എസ്. ശ്രീകല ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സൈമണ്‍

സാമുവല്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കൈരളി ടിവി യുഎഇ കോഓര്‍ഡിനേറ്റര്‍ കൊച്ചുകൃഷ്ണന്‍, ഷാര്‍ജ ഐഎസ്സി ജനറല്‍ സെക്രട്ടറി ബിജു സോമന്‍, കൈരളി സിസി പ്രസിഡന്റ് അബ്ദുള്‍ റസാഖ്, സുകുമാരന്‍, സി.കെ. ലാല്‍ എന്നിവര്‍ പങ്കെടുത്തു.

ചടങ്ങില്‍ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറയുടെ ദശവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന യുവജനോത്സവത്തിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണവും നടന്നു.