എണ്ണൂറു മില്യണ്‍ ലോട്ടറി നറുക്കെടുപ്പിന് ഫ്ളോറിഡ തയാറെടുക്കുന്നു
Saturday, January 9, 2016 7:11 AM IST
തല്‍ഹാസി: അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും വലിയ പവര്‍ബാള്‍ ലോട്ടറി നറുക്കെടുപ്പില്‍ ഫ്ളോറിഡ തലസ്ഥാനം തയാറെടുക്കുന്നു. എണ്ണൂറു മില്യണ്‍ ഡാളറാണ് ഭാഗ്യവാന് ലഭിക്കുക.

ജനുവരി ഒമ്പതിന് (ശനി) രാത്രി 10 വരെയാണ് ടിക്കറ്റ് വില്‍പ്പന നടക്കുക. തുടര്‍ന്നു നറുക്കെടുപ്പും.

രണ്ടു ഡോളര്‍ വിലയുള്ള ലോട്ടറി ടിക്കറ്റിന് ശനിയാഴ്ച തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യവാന്‍ അമേരിക്കന്‍ ലോട്ടറിയുടെ ചരിത്രത്തില്‍ പുതിയ അധ്യായത്തിനാണ് തുടക്കമിടുക. ശനിയാഴ്ചയും ഭാഗ്യവാനെ കണ്െടത്താനായില്ലെങ്കില്‍ ഒരു ബില്യണ്‍ ഡോളറായിരിക്കും അടുത്ത നറുക്കെടുപ്പില്‍ ലഭിക്കുക. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനം ലഭിക്കുന്നതിന് ലോട്ടറി ടിക്കറ്റെടുക്കുന്നവരുടെ തെരക്ക് വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍