വിന്‍സന്റ് ഇമ്മാനുവേല്‍, അലക്സ് തോമസ്, ജോവിന്‍ ജോസ്, ബ്രിജിറ്റ് പാറപ്പുറം എന്നിവര്‍ക്ക് എക്സലന്‍സ് അവാര്‍ഡ്
Saturday, January 9, 2016 5:04 AM IST
ഫിലഡല്‍ഫിയ: ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍ (ഓര്‍മ) മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് വിന്‍സന്റ് ഇമ്മാനുവേലിനും, ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് അലക്സ് തോമസിനും, യൂത്ത് ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ജോവിന്‍ ജോസിനും, കമ്യൂണിറ്റി സര്‍വീസ് എക്സലന്‍സ് അവാര്‍ഡ് ബ്രിജിറ്റ് പാറപ്പുറത്തിനും സമ്മാനിച്ചു. ഓര്‍മാ ക്രിസ്മസ്- ന്യൂഇയര്‍-തിങ്ക് ഫെസ്റ് ആഘോഷങ്ങളോടനുബന്ധിച്ചാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.

വിന്‍സന്റ് ഇമ്മാനുവേല്‍ ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക ദേശീയ സെക്രട്ടറി, നോര്‍ത്തീസ് വൈഎംസിഎ ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍, ഫിയല്‍ഡല്‍ഫിയാ ചേമ്പര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍, ഫിലഡല്‍ഫിയാ സിറ്റിയിലെ വിവിധ സര്‍ക്കാര്‍- പൊലീസ് ഉപദേശക സമിതി അംഗം, ഏഷ്യന്‍ അമേരിക്കന്‍ പോലീസ് ബോര്‍ഡ് ട്രഷറര്‍, ഫൊക്കാനാ, കാത്തലിക് അസോസിയേഷന്‍, ചര്‍ച് ഭരണസമിതികള്‍ എന്നിങ്ങനെ നിരവധി പ്രസ്ഥാനങ്ങളിലെ ഭാരവാഹിത്വം എന്നീ പൊതു പ്രവര്‍ത്തനമേഖലകളിലും വിന്‍സന്റിന്റെ കയ്യൊപ്പു പതിഞ്ഞിരിക്കുന്നു.

അലക്സ് തോമസിന് 'ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്' ലഭിക്കുവാന്‍ അര്‍ഹത നല്‍കിയത്. ഫൊക്കാനാ, ഏഷ്യന്‍ ഫെഡറേഷന്‍, പമ്പ, ട്രൈസ്റേറ്റ് കേരളാ ഫോറം, ഫിലഡല്‍ഫിയാ സിറ്റിയിലെ വിവിധ പൊലീസ് നിയമ ഭരണ സംവിധാനങ്ങളിലെ ഉപദേശക സമിതികള്‍, ആരാധനാ സമൂഹങ്ങള്‍ എന്നീ വേദികളിലെല്ലാം അലക്സ് തോമസിന്റെ നേതൃസമീപനം പ്രശംസാവഹമാണ്.

ബക്സ് കൌണ്ടിയിലെ ഏറ്റവും പ്രായം കുറഞ്ഞ അസ്സിസ്റന്റ് ഡിസ്ട്രിക്ട് അറ്റോര്‍ണി എന്ന റിക്കാഡിടിട്ട ജോവിന്‍ ജോസിനാണ്് 'യൂത്ത് ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്' സമ്മാനിച്ചത്.

നേഴ്സിംഗ് സംഘടനകളിലെയും വിവിധ വനിതാ സംഘടനകളിലെയും നേതൃത്വ സേവനം, നാടക സംവിധാനം, വിദ്യാഭ്യാസ പ്രവര്‍ത്തനം, കലാ പ്രവര്‍ത്തത്തനം, പഠനരംഗങ്ങളിലെ പങ്കാളിത്തം എന്നീ സാമൂഹ്യസേവന വസ്തുതകളാണ് ബ്രിജിറ്റ് പാറപ്പുറത്തിനെ 'കമ്യൂണിറ്റി സര്‍വീസ് എക്സലന്‍സ് അവാര്‍ഡിന്' അര്‍ഹയാക്കിയത്. പിയാനോ, നൈനാ, ഫൊക്കാനാ, ട്രൈസ്റേറ്റ് കേരളാ ഫോറം, മദേഴ്സ് ഫോറം എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നു. മലബാര്‍ റൂറല്‍ റിമോട്ട് ചാരിറ്റി മേഖലയില്‍ ശ്രദ്ധാലുവുമാണു ബ്രിജിറ്റ്.

ക്രിസ്മസ് -ന്യൂഇയര്‍ ആഘോഷങ്ങളില്‍ അവാര്‍ഡു ജേതാക്കളും ജോര്‍ജ് ഓലിക്കല്‍, സിബിച്ചന്‍ ചെമ്പ്ളായില്‍, ആലീസ് ജോസ്, സെലിന്‍, ടീന, ജോര്‍ജ് നടവയല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍