സ്റാറ്റന്‍ഐലന്റില്‍ എക്യൂമെനിക്കല്‍ ക്രിസ്മസ്- നവവത്സരാഘോഷം ഉജ്വലമായി
Saturday, January 9, 2016 5:03 AM IST
ന്യൂയോര്‍ക്ക്: സ്റാറ്റന്‍ഐലന്റിലെ എക്യൂമെനിക്കല്‍ കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ക്രിസ്മസ്- പുതുവത്സരാഘോഷം ഉജ്വല വിജയമായി. ഡിസംബര്‍ 26-നു ശനിയാഴ്ച വൈകുന്നേരം ക്രിസ്ത്യന്‍ പെന്തക്കോസ്തല്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെട്ട ആഘോഷ പരിപാടികളില്‍ റവ.ഫാ. ജോയിസ് പാപ്പന്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് മുഖ്യസന്ദേശം നല്‍കി.

എക്യൂമെനിക്കല്‍ കൌണ്‍സില്‍ പ്രസിഡന്റ് റവ. മാത്യൂസ് ഏബ്രഹാം, വൈദീകശ്രേഷ്ഠര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി, കമ്മിറ്റിയംഗങ്ങള്‍ എന്നിവരെ വേദിയിലേക്ക് സ്വീകരിച്ച് ആനയിച്ചതോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമായി. ജോസ് വര്‍ഗീസ്, റോഷന്‍ മാമ്മന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ എക്യൂമെനിക്കല്‍ ക്വയര്‍ കരോള്‍ ഗാനം ആലപിച്ചു. പൊതുയോഗത്തിനു തുടക്കമായി ഏഴുതിരിയിട്ട നിലവിളക്കില്‍ ഭദ്രദീപം തെളിയിച്ചു. സെക്രട്ടറി ക്യാപ്റ്റന്‍ രാജു ഫിലിപ്പ് ഏവര്‍ക്കും സ്വാഗതം നേര്‍ന്നുകൊണ്ട് പൊതുസമ്മേളനത്തിന്റെ അവതാരകനായി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ടോം തോമസിനെ സദസിനു പരിചയപ്പെടുത്തി. വര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍ റവ.ഫാ. ചെറിയാന്‍ മുണ്ടയ്ക്കലിന്റെ നേതൃത്വത്തില്‍ പ്രാരംഭമായി സംയുക്ത ആരാധന നടന്നു. റവ.ഫാ. ടി.എ. തോമസ്, റവ.ഫാ. മാത്യൂസ് ഏബ്രഹാം, റവ. ഫാ. രാജന്‍ പീറ്റര്‍, റവ.ഫാ. ജോയിസ് പാപ്പന്‍, റവ.ഫാ. റോയിസണ്‍ മേനോലിക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. വിവിധ ഇടവകകളില്‍ നിന്നുമുള്ള അംഗങ്ങള്‍ ബൈബിള്‍ പാരായണം നടത്തി. സ്തോത്രകാഴ്ച സമര്‍പ്പണത്തിനുശേഷം വിവിധ ഇടവകകള്‍ അവതരിപ്പിച്ച കരോള്‍- കലാപരിപാടികള്‍ അരങ്ങേറി. ആഷ്ലി അവതാരകയായിരുന്നു.

റവ.ഫാ. മാത്യൂസ് ഏബ്രഹാം സ്തോത്രകാഴ്ച പ്രാര്‍ത്ഥനയും, റവ.ഫാ. ടി.എ തോമസ് ആശീര്‍വാദ പ്രാര്‍ത്ഥനയും നടത്തി. റവ.ഫാ. രാജന്‍ പീറ്റര്‍, റവ.ഫാ. റോയിസണ്‍ മേനോലിക്കല്‍ എന്നിവര്‍ ആശംസാ സന്ദേശം നല്‍കി. സാമുവേല്‍ കോശി, രാജന്‍ മാത്യൂസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ഫുഡ് കമ്മിറ്റി ഒരുക്കിയ ഡിന്നറോടുകൂടിയാണ് ചടങ്ങുകള്‍ സമാപിച്ചത്. എക്യൂമെനിക്കല്‍ കൌണ്‍സില്‍ ട്രഷറര്‍ പൊന്നച്ചന്‍ ചാക്കോ നന്ദി പ്രകാശിപ്പിച്ചു. ബിജു ചെറിയാന്‍ (പിആര്‍ഒ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം