ഫോക് നാലാമത് സുകുമാര്‍ അഴീക്കോട് അനുസ്മരണവും പ്രസംഗ, പ്രബന്ധ രചന മത്സരവും ജനുവരി 22ന്
Friday, January 8, 2016 8:53 AM IST
കുവൈത്ത്: കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന്റെ (ഫോക്ക്) ആഭിമുഖ്യത്തില്‍ ഡോ. സുകുമാര്‍ അഴീക്കോടിന്റെ അനുസ്മരണ സമ്മേളനവും പ്രസംഗ മത്സരവും പ്രബന്ധ രചനാ മത്സരവും ജനുവരി 22നു (വെള്ളി) നടക്കും.

അബാസിയ ഫോക്ക് ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഏഴു വരെയാണു പരിപാടി.

പ്രസംഗമത്സരം

ഗ്രൂപ്പ് 1 : അഞ്ചാം ക്ളാസ് മുതല്‍ എട്ടാം ക്ളാസ് (5,6,7,8) വരെയുള്ള വിദ്യാര്‍ഥികള്‍. ഗ്രൂപ്പ് 2 : ഒമ്പതാം ക്ളാസ് മുതല്‍ പന്ത്രണ്ടാം ക്ളാസ് (9,10,11,12) വരെയുള്ള വിദ്യാര്‍ഥികള്‍. ഗ്രൂപ്പ് 3: മുതിര്‍ന്നവര്‍.

പ്രബന്ധരചന മത്സരം

ഗ്രൂപ്പ്1 : ഒമ്പതാം ക്ളാസ് മുതല്‍ പന്ത്രണ്ടാം ക്ളാസ് (9, 10, 11, 12) വരെയുള്ള വിദ്യാര്‍ഥികള്‍. ഗ്രൂപ്പ്2 : മുതിര്‍ന്നവര്‍.

മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കും.

വിവരങ്ങള്‍ക്ക്: 66527628, 65071434.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍