ഫിലഡല്‍ഫിയായില്‍ ഇന്ത്യന്‍ റിപ്പബ്ളിക് ദിനാഘോഷം ജനുവരി 30ന്
Friday, January 8, 2016 8:44 AM IST
ഫിലഡല്‍ഫിയ: ഇന്ത്യന്‍ നാഷനല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വാനിയ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 67-ാമത് റിപ്പബ്ളിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ ജനുവരി 30ന് (ശനി) ആഘോഷിക്കുന്നു. വൈകുന്നേരം അഞ്ചു മുതല്‍ അസന്‍ഷന്‍ മാര്‍ത്തോമ ചര്‍ച്ച് ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികള്‍.

കോണ്‍ഗ്രസ് നേതാവും കെപിസിസി വൈസ് പ്രസിഡന്റുമായ ലാലി വിന്‍സന്റ് ആഘോഷ പരിപാടികളില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

ഡിസംബര്‍ 27നു ഫിലഡല്‍ഫിയ സീറോ മലബാര്‍ ദേവാലയത്തിന്റെ ഓഡിറ്റോറിയത്തില്‍ നടന്ന ആലോചനായോഗത്തില്‍ വൈസ് പ്രസിഡന്റ് യോഹന്നാന്‍ ശങ്കരത്തില്‍ അധ്യക്ഷത വഹിച്ചു. കുര്യന്‍ രാജന്‍ (പ്രസിഡന്റ്) സജി കരിംകുറ്റിയില്‍, യോഹന്നാന്‍ ശങ്കരത്തില്‍ (വൈസ് പ്രസിഡന്റുമാര്‍) സന്തോഷ് ഏബ്രഹാം (സെക്രട്ടറി), ഐപ്പ് ഉമ്മന്‍ മാരേട്ട് (ട്രഷറര്‍) ചെറിയാന്‍ ചാക്കോ, അഡ്വ. ജോസ് കുന്നേല്‍, തോമസ് ഏബ്രഹാം, ജിജോമോന്‍, ജോബി ജോര്‍ജ്, ജോണ്‍ ശാമുവല്‍, സാബു സ്കറിയ, ഫിലിപ്പോസ് ചെറിയാന്‍, ഡാനിയേല്‍ പി. തോമസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ ആഘോഷങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

ദേശീയ പ്രസിഡന്റ് ജോബി ജോര്‍ജ് കേരളത്തില്‍ നിന്നെത്തുന്ന കെപിസിസി ഭാരവാഹികളുടെ യാത്രാ ക്രമീകരണങ്ങളെപ്പറ്റി വിശദീകരിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായി ജീമോന്‍ ജോര്‍ജിനെയും ചെറിയാന്‍ ചാക്കോയെയും തെരഞ്ഞെടുത്തു. സെക്രട്ടറി സന്തോഷ് ഏബ്രഹാം നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി