ഡാളസ്: വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഡാളസ്, നോര്‍ത്ത് ടെക്സസ്, ഡിഎഫ്ഡബ്ള്യു എന്നീ പ്രൊവിന്‍സുകളുടെ സംയുക്ത നേതൃത്വത്തില്‍ പുതുവത്സരാഘോഷം നടത്തുന്നു.
ജനുവരി 16നു(ശനി) വൈകുന്നേരം ആറിനു കരോള്ട്ടണിലുളള സെന്റ് മേരീസ് യാക്കോബായ ചര്‍ച്ച് ഓഡിറ്റോറിയത്തിലാണ് ആഘോഷപരിപാടികള്‍.
ഡബ്ള്യുഎംസി കുടുംബാംഗങ്ങളുടെ ഈ ഒത്തുകൂടല്‍ ചടങ്ങില്‍ വിവിധ കലാപരിപാടികള്‍ സംഘാടകര്‍ ക്രമീകരിച്ചിട്ടുണ്ട്. ഫിലിപ്പ് തോമസ്, സിസില്‍ ചെറിയാന്, അലക്സ് അലക്സാണ്ടര്‍, ദീപക്ക് കൈതക്കപ്പുഴ, സുജന്‍ കാക്കനാട്, ലിജി സോയി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
ഡബ്ള്യുഎംസിയുടെ ഡാളസിലെ ഒന്നിച്ചുളള പ്രവര്‍ത്തനങ്ങള്‍ക്ക് ഏലിയാസ് പത്രോസ്, ജോണ്സണ് തലച്ചെല്ലൂര്‍, ഗോപാലപിളള, ചെറിയാന് അലക്സാണ്ടര്‍. ഫ്രാന്‍സിസ് ജോര്‍ജ്, ഫിലിപ്പോസ് തോമസ്, വര്‍ഗീസ് മാത്യു, പ്രമോദ് നായര്‍, രഞ്ജിത് ലാല്‍, സ്റീഫന് പുട്ടൂര്‍, ഏലിക്കുട്ടി ഫ്രാന്‍സിസ്, സാജു സെബാസ്റ്യന്‍, സജി ജോര്‍ജ്, സുജിത് തങ്കപ്പന്, മഹേഷ് പിളള എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
റിപ്പോര്‍ട്ട്: ഷാജി രാമപുരം