എയര്‍ ഇന്ത്യ ദുബായി-കൊച്ചി സര്‍വീസ് ആരംഭിക്കുന്നു
Friday, January 8, 2016 8:42 AM IST
അബുദാബി: എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വരവോടെ നിര്‍ത്തലാക്കിയ കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസ് പുനരാരംഭിക്കുന്നു. ജനുവരി 11 മുതല്‍ ദുബായി-കൊച്ചി-ദുബായ് സെക്ടറിലാണു പുതിയ സര്‍വീസ് ആരംഭിക്കുന്നതെന്ന് എയര്‍ ഇന്ത്യ റീജണല്‍ മാനേജര്‍ മെല്‍വിന്‍ ഡിസില്‍വ അറിയിച്ചു.

ഷാര്‍ജയില്‍നിന്നു നടത്തിയിരുന്ന സര്‍വീസാണു ദുബായിലേക്കു മാറ്റുന്നത്. ഇതോടെ ഷാര്‍ജയില്‍നിന്നു യാത്രയ്ക്കു തയാറെടുത്തവര്‍ ബുദ്ധിമുട്ടിലായി. .ഷാര്‍ജ-കൊച്ചി സര്‍വീസ് 11 മുതല്‍ റദ്ദാക്കിയെന്നും ഷാര്‍ജയില്‍നിന്നു മുന്‍കൂട്ടി ബുക്ക് ചെയ്തിരിക്കുന്നവര്‍ക്ക് ട്രാവല്‍ ഏജന്‍സിയിലോ, എയര്‍ ഇന്ത്യയിലോ ബന്ധപ്പെട്ട് സൌജന്യമായി ബുക്കിംഗ് മാറ്റാമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

ദുബായില്‍നിന്ന് ഉച്ചകഴിഞ്ഞ് 1.30നു പുറപ്പെടുന്ന എഐ 934 വിമാനം പ്രാദേശിക സമയം 7.10നു കൊച്ചിയിലെത്തും. കൊച്ചിയില്‍നിന്നു രാവിലെ 9.35നു പുറപ്പെടുന്ന എഐ 933 വിമാനം പ്രാദേശിക സമയം ഉച്ചയ്ക്ക് 12.35നു ദുബായിയിലെത്തും. 180 സീറ്റുകളുള്ള എ320 വിഭാഗത്തിലുള്ള പുതിയ വിമാനമാണ് സര്‍വീസ് നടത്തുന്നത്. സ്പെഷല്‍ ഓഫര്‍ എന്ന നിലയില്‍ ഒരുവശത്തേയ്ക്കുള്ള യാത്രയ്ക്ക് 330 ദിര്‍ഹവും മടക്കയാത്ര ഉള്‍പ്പെടെ 785 ദിര്‍ഹവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 30 കിലോഗ്രാം ബാഗേജ് സൌജന്യമായി അനുവദിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് എയര്‍ ഇന്ത്യ വെബ്സൈറ്റ് ംംം.മശൃശിറശമ.ശി ലെ ചെക്ക് ഇന്‍ സൌകര്യം വഴി സീറ്റ് മുന്‍കൂട്ടി തെരഞ്ഞെടുക്കാന്‍ സൌകര്യമുണ്ട്. ഇതുകൂടാതെ വു://ളഹ്യ.റിമമേ.രീാ/ഇഗകച/ഛഘഇക/എഹശഴവകിേളീ.മുഃ എന്ന ലിങ്കിലും ഈ സൌകര്യം ലഭ്യമാണ്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള