ഡാളസ് സൌഹൃദ വേദിയുടെ ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷവും ജനുവരി ഒമ്പതിന്
Friday, January 8, 2016 8:38 AM IST
ഡാളസ്: പ്രവാസി മലയാളികളുടെ മനം കവര്‍ന്നെടുത്ത കലാ, സംസ്കാരിക സംഘടനയായ ഡാളസ് സൌഹൃദ വേദിയുടെ നാലാമത് വാര്‍ഷികവും ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷങ്ങളുടെയും ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സെക്രട്ടറി അജയകുമാറും പ്രോഗ്രാം കണ്‍വീനര്‍ സുകു വര്‍ഗീസും അറിയിച്ചു.

ജനുവരി ഒമ്പതിനു വൈകുന്നേരം അഞ്ചിനു കരോള്‍ട്ടനിലുള്ള സെന്റ് ഇഗ്നേഷ്യസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികള്‍.

വൈസ് പ്രസിഡന്റ് ബാബു ജോര്‍ജിന്റെ സ്വാഗത പ്രസംഗത്തോടെ യോഗ നടപടികള്‍ ആരംഭിക്കും. സുകു വര്‍ഗീസ് പരിപാടികള്‍ക്കു നേതൃത്വം നല്‍കും.

പ്രസിഡന്റ് എബി തോമസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ പ്രഫ. സോമന്‍ വി. ജോര്‍ജ് (റിട്ട. പ്രഫ. പത്തനാപുരം സെന്റ് സ്റീഫന്‍ കോളജ്), റവ സാം മാത്യു (പ്രസിഡന്റ്, കേരള എക്യുമെനികല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ്) എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും. ഡാളസിലെ പ്രമുഖരായ ഏബ്രഹാം തെക്കേമുറി, ഫിലിപ്പ് തോമസ് സിപിഎ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.

തുടര്‍ന്ന് ഡാളസിലെ കലാ പ്രതിഭകളുടെ വൈവിധ്യമായ പരിപാടികളും ഡിന്നറും സംഘാടകര്‍ ക്രമീകരിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ