പ്രിയങ്ക ചോപ്രയ്ക്ക് പീപ്പിള്‍സ് ചോയ്സ് അവാര്‍ഡ്
Thursday, January 7, 2016 10:16 AM IST
ലാസ് വേഗസ്: പീപ്പിള്‍സ് ചോയ്സ് അവാര്‍ഡിന് 42 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി ഒരു ഇന്ത്യന്‍ സിനിമാ നടി അര്‍ഹയായി. ന്യൂടിവി സീരീസ് വിഭാഗത്തിലാണ് അവാര്‍ഡ്. എബിസി നെറ്റ് വര്‍ക്കിലൂടെ ജനഹൃദയങ്ങളെ സ്പര്‍ശിച്ച ഝൌമിശേരീ എന്ന ടിവി സീരിസിലെ അഭിനയമാണ് പ്രിയങ്ക ചോപ്രയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.

ജനുവരി ആറിന് മൈക്രോ സോഫ്റ്റ് തീയറ്ററില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്തു.

പ്രിയങ്ക ചോപ്രക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചപ്പോള്‍ ജോണ്‍ സ്റമോസിനെ മികച്ച നടനായി തെരഞ്ഞെടുത്തു.

അമേരിക്കയില്‍ എത്തി ഒരു വര്‍ഷത്തിനുള്ളില്‍ ലഭിച്ച അംഗീകാരത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. മറ്റു രാജ്യങ്ങളില്‍നിന്നുമെത്തിയ എന്നെപോലെയുള്ളവര്‍ക്ക് അംഗീകാരം നല്‍കുകവഴി അമേരിക്കയെക്കുറിച്ചുള്ള മതിപ്പു വര്‍ധിച്ചിരിക്കുകയാണ്-അവാര്‍ഡ് ഏറ്റുവാങ്ങിയശേഷം പ്രിയങ്ക പറഞ്ഞു.

രണ്ടായിരത്തില്‍ മിസ് വേള്‍ഡ് സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ചോപ്രക്ക് നാഷണല്‍ ഫിലിം അവാര്‍ഡ്, ബെസ്റ് ആക്ടറസ് അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണു പ്രിയങ്ക ചോപ്ര.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍