കെഎംസിഎ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു
Thursday, January 7, 2016 10:15 AM IST
കോട്ടയം: കുവൈത്ത് മലയാളി കാത്തലിക് അസോസിയേഷന്റെ (ഗങഇഅ) പതിനേഴാമത് സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു.

ജനുവരി മൂന്നിനു കോട്ടയം ലൂര്‍ദ് ദേവാലയ പാരീഷ് ഹാളില്‍ നടന്ന ചടങ്ങില്‍ 2015 ലെ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് വാങ്ങിയ കേരളത്തിലെ പതിന്നാല് ജില്ലകളില്‍നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 220 കുട്ടികള്‍ക്ക് 5500 രൂപ സ്കോളര്‍ഷിപ്പ് നല്‍കി.

കെഎംസിഎ സില്‍വര്‍ ജൂബിലി ട്രസ്റിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ളാക്കല്‍ മുഖ്യാതിഥി ആയിരുന്നു. ട്രസ്റിന്റെ പ്രസിഡന്റ് ബാബു ഏബ്രഹാം
അധ്യക്ഷത വഹിച്ചു. ട്രഷറര്‍ കെ.ടി. തോമസ് കരിപ്പാപറമ്പില്‍ സ്വാഗതവും തോമസ് കോശി നന്ദിയും പറഞ്ഞു. കുട്ടികളെ പ്രതിനിധീകരിച്ച് ജസ്മി മരിയ ഏവര്‍ക്കും നന്ദി പറഞ്ഞു.

1972ല്‍ സ്ഥാപിതമായ കുവൈത്ത് മലയാളി കാത്തലിക് അസോസിയേഷന്‍, കുവൈത്ത് രൂപതയുടെ കീഴിലുള്ള മലയാളി സംഘടനയാണ്. കുവൈത്ത് രൂപതാധ്യക്ഷന്‍ ബിഷപ് കാമില്ലോ ബാലിന്‍ രക്ഷാധികാരിയും വികാരി ജനറാള്‍ ഫാ. മാത്യൂസ് ഫ്രാന്‍സിസ് കുന്നേല്‍പുരയിടം സ്പിരിച്ചല്‍ ഡയറക്ടറുമാണ്. കുവൈത്തിലും ഇന്ത്യയിലും കൂടാത് മറ്റ് വിവിധ രാജ്യങ്ങളിലും കെഎംസിഎ അനേകര്‍ക്ക് ആശ്വാസമാകുന്നു. കുവൈത്തില്‍നിന്നു നാട്ടിലേക്കു പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്നവരെ ഒരുമിച്ചു ചേര്‍ത്ത് നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയില്‍ നേതൃത്വം നല്‍കുന്നത് റിട്ടേണിംഗ് ഫോറമാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍