ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ വൈദീകര്‍ക്ക് നിയമനം
Thursday, January 7, 2016 10:13 AM IST
ഷിക്കാഗോ: സീറോ മലബാര്‍ രൂപതയില്‍ നാല് വൈദീകര്‍ക്ക് പുതിയ നിയമനം നല്‍കിക്കൊണ്ട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉത്തരവു നല്‍കി.

ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ ഇടവക വികാരിയായ ഫാ. ജയിംസ് നിരപ്പേല്‍ കലിഫോര്‍ണിയയിലെ സാന്റാ അന്ന സെന്റ് തോമസ് ഫൊറോനാപള്ളി വികാരിയായും ടെക്സസിലെ എഡിന്‍ബര്‍ഗ് ഡിവൈന്‍ മേഴ്സി പള്ളി വികാരിയായ ഫാ. റാഫേല്‍ അമ്പാടന്‍ ബോസ്റണ്‍ സെന്റ് തോമസ് പള്ളി വികാരിയായും നിയമിതനാകും.

ഹൂസ്റണ്‍ സെന്റ് ജോസഫ് ഫൊറോനാ പള്ളി സഹവികാരിയായിരിക്കുന്ന ഫാ. വില്‍സണ്‍ ആന്റണി എഡിന്‍ബര്‍ഗ് സീറോ മലബാര്‍ പള്ളി വികാരിയായും ഫാ. സ്റീഫന്‍ കണിപ്പള്ളില്‍ ഹൂസ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ പള്ളി സഹവികാരിയായും നിയമിതനായി.

നിയമനങ്ങളെല്ലാം ഫെബ്രുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നു രൂപത ചാന്‍സലര്‍ റവ. ഡോ. സെബാസ്റ്യന്‍ വേത്താനത്ത് അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം