കരുണാ ചാരിറ്റീസിനു പുതിയ നേതൃത്വം
Thursday, January 7, 2016 8:11 AM IST
ന്യൂജേഴ്സി: കരുണാ ചാരിറ്റീസിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ഡെയ്സി തോമസ് (പ്രസിഡന്റ്), റോസാമു താഞ്ചന്‍ (വൈസ് പ്രസിഡന്റ്), ഡോ. സ്മിത മനോജ് (സെക്രട്ടറി), പ്രേമ ആന്ദ്രപ്പള്ളില്‍ (ജോ. സെക്രട്ടറി), ഡോ. ലുലു തോമസ് (ട്രഷറര്‍), സുപ്രഭാ നായര്‍ (ജോ. ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് രാജി നടരാജന്‍, ലില്ലി കാവാലം, പ്രസില്ല പരമേശ്വരന്‍, ഡോ. മേരി കണ്ണങ്കേരില്‍, ഷീന കുന്നുമ്മല്‍, അംബുജം മേനോന്‍, അന്നമ്മ മാപ്പിളശേരി, മായ തേറാട്ടില്‍, ലില്ലിക്കുട്ടി ഇല്ലിക്കല്‍, വത്സല നായര്‍, ഡോ. സോഫി വില്‍സണ്‍ എന്നിവരെയും ഡയറക്ടര്‍ ബോര്‍ഡിലേക്ക് സുജാത നായര്‍, മേഴ്സി ജോസഫ്, റീത്ത തോമസ് എന്നിവരേയും തെരഞ്ഞെടുത്തു.

ഡോ. രാമചന്ദ്രന്‍ നായര്‍, വെണ്‍ പരമേശ്വരന്‍ എന്നിവരാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

കരുണയുടെ സ്ഥാപക മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്റെ പത്നി ലേഖാ ശ്രീനിവാസന്‍ സ്ഥിരം ചെയര്‍പേഴ്സണായി പ്രവര്‍ത്തിക്കുന്നു.