യാത്രയയപ്പും സാംസ്കാരിക സമ്മേളനവും ജനുവരി 29ന്
Thursday, January 7, 2016 8:08 AM IST
അബുദാബി: അരങ്ങ് സാംസ്കാരിക വേദിയുടെ സമ്മേളനവും പ്രശസ്ത സാഹിത്യകാരനും സാംസ്കാരിക പ്രവര്‍ത്തകനും ദീര്‍ഘകാലം അരങ്ങ് സാംസ്കാരിക വേദിയുടെ പ്രസിഡന്റുമായിരുന്ന എ.എം. മുഹമ്മദിന് യാത്രയയപ്പും ജനുവരി 29നു(വെള്ളി) നടക്കും. രാത്രി എട്ടിന് അബുദാബി മലയാളി സമാജത്തിലാണു ചടങ്ങുകള്‍.

പ്രശസ്ത സാഹിത്യകാരനും മാധ്യമം പീരിയോഡിക്കല്‍സ് എഡിറ്ററുമായ പി.കെ. പാറക്കടവ് ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ യുഎഇയിലെ പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകരും സംഘടനാ ഭാരവാഹികളും സംബന്ധിക്കും.